ഹൂസ്റ്റൺ: യു.എസ് ൈവസ് പ്രസിഡന്‍റ് കമല ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്സ് അറസ്റ്റിൽ. ഫ്ലോറിഡയിലെ 39കാരിയായ നഴ്സ് നിവിയാനെ പെറ്റിറ്റ് ഫെൽപ്സിനെയാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
നിവിയാനെ മനപൂർവം വൈസ് പ്രസിഡന്‍റിനെ കൊലപ്പെടുത്തുമെന്നും ശാരീരിക ഉപദ്രവം ഏൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഫ്ലോറിഡ ജില്ല കോടതിയിൽ ലഭിച്ച പരാതിയിൽ പറയുന്നു.
കമല ഹാരിസിനെതിരായ ഭീഷണി സന്ദേശം ജയിലിൽ കഴിയുന്ന ഭർത്താവിന് ജെപേ ആപ്ലിക്കേഷൻ വഴി അയച്ചുനൽകുകയാണെന്നായിരുന്നു പരാതി. ജയിലിൽ കഴിയുന്ന തടവുകാർക്ക് കുടുംബവുമായി ബന്ധപ്പെടാനാണ് ജേപേ ഉപയോഗിക്കുന്നത്.
നിവിയാനെ വിഡിയോയിൽ പ്രസിഡന്‍റ് ജോ ബൈഡനെതിരെയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെതിരെയും വിദ്വേഷമുയർത്തി സംസാരിക്കുകയും കമല ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
നിവിയാനെ തോക്കുമായി നിൽക്കുന്ന ചിത്രവും രഹസ്വാനേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഫെബ്രുവരിൽ തോക്ക് ഉപയോഗിക്കാൻ പെർമിറ്റിന് അപേക്ഷ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.