ന്യൂയോർക്: യു.എസിൽ ഫൈസർ ബയോൺടെക് വാക്സിൻ സ്വീകരിച്ച നഴ്സ് വാർത്തസമ്മേളനത്തിനിടെ കുഴഞ്ഞുവീണു. ടെന്നിസിലെ ചറ്റനൂഗ ആശുപത്രി ഹെഡ് നഴ്സ് ടിഫാനി ഡോവറാണ് കുഴഞ്ഞുവീണത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ക്ഷീണംതോന്നി നെറ്റിയിൽ കൈവെച്ച അവർ, 'ക്ഷമിക്കണം, എനിക്ക് തലകറങ്ങുന്നു'വെന്ന് പറഞ്ഞ് നടന്നു നീങ്ങുന്നതിനിടെ കുഴഞ്ഞു വീണത്. തുടർന്ന് നടന്നു എന്ന് പറഞ്ഞ് നടന്നുനീങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ കൂടെയുള്ള ഡോക്ടർമാരടക്കമുള്ളവർ ഇവരെ താങ്ങി നിലത്തു കിടത്തുന്നതടക്കമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ചറ്റനൂഗ ആശുപത്രിയിൽ കോവിഡ് വിഭാഗത്തിെൻറ ചുമതലയുള്ള ടിഫാനി, വാക്സിൻ സ്വീകരിക്കാനുള്ള ആദ്യവസരം ലഭിച്ചതിെൻറ സന്തോഷം മാധ്യമ പ്രവർത്തകരുമായി പങ്കുവെക്കുന്നതിനിടെയാണ് സംഭവം.
അതേസമയം, തനിക്ക് വേദന വന്നാൽ ബോധരഹിതയാകുന്ന അസുഖമുണ്ടെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും പിന്നീട് ടിഫാനി പറഞ്ഞു. എന്നാൽ, തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും അതു പെട്ടെന്ന് സംഭവിച്ചതാണെന്നും ബോധം വന്നതിനു ശേഷം ടിഫാനി പ്രതികരിച്ചു. വിവിധ വാക്സിനുകൾ സ്വീകരിച്ച പലരും കുഴഞ്ഞവീണ റിപ്പോർട്ടുകൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്ന് യു.എസ് രോഗപ്രതിരോധ കേന്ദ്രം അറിയിച്ചു. വാക്സിൻ സ്വീകരിക്കുന്നതിനിടെയുണ്ടാകുന്ന വേദനയും ആകാംക്ഷയും കാരണമാണ് ഇതു സംഭവിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.