വാഷിംഗ്ടണ്‍: പാക്കിസ്ഥാനുമേല്‍ അമേരിക്ക സുരക്ഷാ സഹായത്തിനുള്ള വിലക്ക് തുടരുന്നു. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ സുരക്ഷ സഹായ വിലക്ക് തുടരുമെന്ന് പെന്‍്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ട്രംപ് ഭരണകൂടത്തിന്‍്റെ നയം പുതിയ ബൈഡന്‍ ഭരണകൂടം അവലോകനം ചെയ്തിട്ടുണ്ടോ എന്നും അതില്‍ മാറ്റങ്ങളുണ്ടോ എന്നും പാകിസ്ഥാന്‍ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കിടെ ഈ വിഷയം മേശപ്പുറത്തുണ്ടായിരുന്നോ എന്നുമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പെന്‍റഗണ്‍ പ്രസ് സെക്രട്ടറി.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുമായി പ്രാദേശിക താല്‍പ്പര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ നല്‍കിയ പിന്തുണയെ അഭിനന്ദിച്ച സെക്രട്ടറി ഓസ്റ്റിന്‍ യുഎസ് - പാകിസ്ഥാന്‍ ഉഭയകക്ഷി ബന്ധം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
ഡൊണാള്‍ഡ് ട്രംപ് 2018ല്‍ പാകിസ്ഥാനിലേക്കുള്ള എല്ലാ സുരക്ഷാ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നിരവധി പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരെ പരിശീലന, വിദ്യാഭ്യാസ പരിപാടികളില്‍ നിന്ന് വിലക്കുകയും പാകിസ്ഥാന്‍്റെ സൈനിക പരിശീലന പദ്ധതിക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.