വാഷിങ്ടൺ: 16 വർഷത്തിനിടെ ആദ്യമായി വിദേശ സഹായം സ്വീകരിക്കുന്നതിലെ എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിച്ച ഇന്ത്യക്ക് അവശ്യ വസ്തുക്കൾ കയറ്റി അയച്ച് ജോ ബൈഡെൻറ അമേരിക്ക. 1,000 ഓക്സിജൻ സിലിണ്ടറുകൾ, 1.5 കോടി എൻ 95 മാസ്കുകൾ, 10 ലക്ഷം റാപിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ എന്നിവക്കു പുറമെ അമേരിക്കയിൽ വിതരണത്തിനായി ആസ്ട്ര സെനകക്ക് ഓർഡർ ചെയ്ത രണ്ടു കോടി കോവിഡ് വാക്സിനുകളും ഇന്ത്യക്ക് കൈമാറും. വ്യാഴാഴ്ച എത്തി തുടങ്ങുന്ന സഹായം അടുത്ത ആഴ്ചയോടെ പൂർണമാകും.
അമേരിക്കയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായ ആദ്യ ഘട്ടത്തിൽ ഇന്ത്യ സഹായം അയച്ചതിന് സമാനമായി തിരിച്ചും അയക്കുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം കോവിഡ് മരണം രണ്ടു ലക്ഷം പിന്നിട്ടിരുന്നു. വ്യാപനം കൂടുതൽ രൂക്ഷമാകുന്ന രാജ്യത്ത് പലയിടത്തും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതും ഓക്സിജൻ സിലിണ്ടർ ലഭ്യത ശുഷ്കമായതും കനത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 3.60നു മുകളിലാണ് ഇന്ത്യയിലെ പ്രതിദിന കണക്ക്. മരണം 3,200 ന് മുകളിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.