ബെയ്ജിങ് / വാഷിങ്ടൺ: ചൈനയും അമേരിക്കയും തമ്മിലെ ബന്ധം കൂടുതൽ വഷളാകുന്നു. 40 വർഷത്തിനു ശേഷം യു.എസ് ഉന്നത ഉദ്യോഗസ്ഥൻ ആദ്യമായി തായ്വാൻ സന്ദർശനത്തിന് എത്തിയതാണ് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാക്കുന്നത്. തായ്വാൻ സ്വയംഭരണ പ്രവിശ്യയാണെന്ന ചൈനയുടെ അവകാശ വാദത്തിനിടെയാണ് യു.എസ് ഇക്കണോമിക് അഫയേഴ്സ് അണ്ടർ സെക്രട്ടറി കേയ്ത് ക്രാച്ച് തായ്വാനിലെത്തിയത്.
ശനിയാഴ്ച മുൻ പ്രസിഡൻറ് ലീ തെൻഹൂയ്യുടെ അനുസ്മരണ ചടങ്ങിൽ പെങ്കടുക്കും. യു.എസ് നടപടിയോടുള്ള പ്രതിഷേധമായി ചൈന തായ്വാൻ കടലിടുക്കിൽ ദ്വിദിന സൈനികാഭ്യാസം ആരംഭിച്ചു. തായ്വാൻ വ്യോമമേഖലയിലൂടെ ചൈനീസ് യുദ്ധ വിമാനങ്ങൾ പറക്കുകയും ചെയ്തു. അമേരിക്കൻ നടപടി തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള അനാവശ്യ ഇടപെടലാണെന്നും തുടർച്ചയായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് റീൻ ഗ്വോക്കിയാങ് പറഞ്ഞു. തീകൊണ്ട് കളിക്കുന്നവർ സ്വയം കത്തിപ്പോകുമെന്നും അമേരിക്കയെയും തായ്വാനെയും ലക്ഷ്യമിട്ട് വക്താവ് വ്യക്തമാക്കി.
അതേസമയം, ചൈനയും അമേരിക്കയും തമ്മിലെ ബന്ധം ഏറ്റവും വഷളായ സാഹചര്യം കണക്കിലെടുത്ത് അന്തർദേശീയ അംഗീകാരം നേടിയെടുക്കാനാണ് തായ്വാൻെറ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.