പെൺകുട്ടികൾ പഠിക്കാൻ എത്തുന്നില്ല; സ്​കൂളുകളിൽ ശിരോവസ്​ത്ര​ നിരോധനം നീക്കി ഉസ്​ബെകിസ്​ഥാൻ

താഷ്കെൻറ്​: സ്​കൂളുകളിൽ ശിരോവസ്​ത്ര​ നിരോധനം നീക്കി ഉസ്​ബെകിസ്​ഥാൻ. വിദ്യാർഥികളിൽ പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ്​ നടപടി. ​ഉസ്ബെകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയമാണ്​ പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുവാദം നൽകിയത്​. ഉസ്ബെകിസ്ഥാനിലെ ഭൂരിപക്ഷ മതമാണ്​ ഇസ്​ലാം. രാജ്യത്തെ ഏകാധിപത്യ മതേതര ഭരണകൂടം മതനിയമങ്ങളോട്​ കടുത്ത എതിർപ്പാണ്​ പ്രകടിപ്പിക്കുന്നത്​.


സോവിയറ്റ് യൂനിയനിൽ നിന്ന്​ സ്വാതന്ത്ര്യം നേടിയ ശേഷം മൂന്ന് പതിറ്റാണ്ടായെങ്കിലും വിശ്വാസത്തിന്മേൽ കർശന നിയന്ത്രണമാണ്​ ഇപ്പോഴും രാജ്യത്തുള്ളത്​. അതിനാൽതന്നെ സ്​കൂളുകളിൽ ശിരോവസ്​ത്രം നിരോധിച്ചിരുന്നു​. ഇതുകാരണം വിശ്വാസികളായ കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ സ്​കൂളുകളിൽ വരാതായതോടെയാണ്​ സർക്കാർ തീരുമാനം പുനഃപ്പരിശോധിക്കുന്നത്​. 'നിരവധി രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ച്​ സ്​കൂളുകളിൽ പെൺകുട്ടികൾക്ക്​ വെള്ള അല്ലെങ്കിൽ ഇളം നിറങ്ങളിലുള്ള ശിരോവസ്ത്രങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു'-വിദ്യാഭ്യാസ മന്ത്രി ഷെർസോഡ് ഷെർമാറ്റോവ് പറഞ്ഞു.

ഓരോ കുട്ടിക്കും മതേതര വിദ്യാഭ്യാസം ഉറപ്പാക്കാൻ ഈ നീക്കം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തലമറക്കുന്നതി​നുള്ള ശിരോവസ്​ത്രത്തി​െൻറ ഒരു മാതൃകയും ഉസ്​ബെക്​ വിദ്യാഭ്യാസ വകുപ്പ്​ അവതരിപ്പിച്ചിട്ടുണ്ട്​. പരമ്പരാഗതമായ താടി മറക്കുന്ന രീതിയിലുള്ള ഹിജാബ്​ അല്ല നിലവിൽ അനുവദിച്ചിരിക്കുന്നത്​. ഇളവ്​ ഏത് പ്രായത്തിലുള്ള കുട്ടികൾക്കാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടില്ല.


ദീർഘനാളായി അധികാരത്തിലിരുന്ന സ്വേച്ഛാധിപതി ഇസ്ലാം കരിമോവി​െൻറ മരണശേഷം 2016ൽ രാജ്യത്ത് അധികാരത്തിൽ വന്ന പ്രസിഡൻറ്​ ഷവ്കാത് മിർസിയോയേവ് സർക്കാർ മതേതര തീവ്രവാദ നിയമങ്ങളിൽ ചില ഇളവുകൾ വരുത്തിയിരുന്നു. മതനിയമങ്ങൾ അനുസരിക്കുന്നതിന്​ നിരവധി അനുവാദങ്ങളും ഇൗ സർക്കാർ നൽകി. ഈ വർഷം ആദ്യം, ഉസ്ബെകിസ്ഥാൻ പൊതുസ്ഥലങ്ങളിൽ സ്​ത്രീകൾക്ക്​ ഹിജാബ് ധരിക്കാൻ അനുവാദം നൽകിയിരുന്നു. എന്നാൽ അന്ന്​ വിദ്യാലയങ്ങൾ പോലുള്ള സർക്കാർ സ്​ഥാപനങ്ങളിൽ ഹിജാബ്​ ധരിക്കാൻ അനുവാദം നൽകിയിരുന്നില്ല. കുട്ടികൾ പള്ളികളിൽ പോകുന്നതിനുള്ള നിയന്ത്രണം, ബാങ്കുകൾക്ക്​ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള വിലക്ക് എന്നിവയും കരിമോവി​െൻറ മരണത്തെത്തുടർന്ന് പിൻവലിക്കപ്പെട്ടിരുന്നു. 

Tags:    
News Summary - Uzbekistan Removes Headscarf Ban In Schools To Boost Female

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.