ഹനോയ്: കോവിഡിെൻറ അതിവേഗം പടരുന്ന പുതിയ വകഭേദം ലോകത്തെ വീണ്ടും ഭീതിയിലാക്കുന്നു. വിയറ്റ്നാമിലാണ് അപകടകാരിയായ പുതിയ വകഭേദത്തെ കണ്ടെത്തിയത്. ഇന്ത്യൻ-യു.കെ വകഭേദങ്ങളുടെ സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു.
പുതിയ വകഭേദം അതിവേഗം വ്യാപിക്കുമെന്നും വായുവിലൂടെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകഭേദം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ബി.1.1.7 വകഭേദമാണ് ബ്രിട്ടനില്‍ പടര്‍ന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന രണ്ടിനെയും ആശങ്ക നിറഞ്ഞ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍പെടുത്തിയിരുന്നു.
വിയറ്റ്നാമിൽ ആകെ 6,856 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 47 പേര് മരിച്ചു. കോവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്നാമില്‍ പുതിയ കേസുകള്‍ ഉയരുന്നതാണ് കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.