ബെയ്ജിങ്: ചൈനീസ് നഗരമായ ടാങ്ഷാനിലെ റസ്റ്റാറന്റിൽ സ്ത്രീകൾക്കു നേരെ അതിക്രമം നടത്തി ഒരുസംഘം ആക്രമികൾ. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തോടെ ചൈനയിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ചർച്ചയായിരിക്കയാണ്.
റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുടെ പിറകുഭാഗത്ത് ഒരാൾ സ്പർശിച്ചതാണ് സംഭവത്തിന്റെ തുടക്കം. തന്നെ അപമാനിക്കാൻ ശ്രമിച്ചയാളെ സ്ത്രീ തള്ളി. തുടർന്ന് അയാൾ സ്ത്രീയെ അടിച്ചുതാഴെയിട്ട് നിലത്തിട്ട് വലിച്ചിഴച്ചു. ഏതാനും യുവാക്കളും ആക്രമിക്കാനെത്തി.
സ്ത്രീക്ക് ഒപ്പമുണ്ടായിരുന്നവർ പ്രതിരോധിച്ചപ്പോൾ അവരുടെ നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഴ്ചക്കാരായി നോക്കിനിന്നതല്ലാതെ ആരും പ്രതികരിച്ചില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ചൈനയിൽ നടപടിയെടുക്കുന്നത് അപൂർവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.