തായ്പേയ്: ജൂഡോ ക്ലാസിനിടെ പരിശീലകൻ 27 തവണ എറിഞ്ഞ് പരിക്കേറ്റ് കോമയിലായ ഏഴുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി. ഏപ്രിൽ 21നാണ് ക്ലാസിനിടെ 27 തവണ ഹുവാങ് എന്നുവിളിപ്പേരുള്ള കുട്ടിയെ പരിശീലകൻ നിലത്തേക്ക് എറിഞ്ഞത്. ബോധരഹിതനായ ഹുവാങ്ങിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മസ്തിഷ്കരക്തസ്രാവംവന്ന കുട്ടി 70 ദിവസം കോമയിൽ കിടന്നു. മറ്റ് അവയവങ്ങളുടെയും പ്രവർത്തനം നിശ്ചലമായതോടെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ കഴിയുകയായിരുന്നു. ആന്തരാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് മകന് നല്‍കിയിരുന്ന ജീവന്‍രക്ഷാസംവിധാനം നീക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
പരിശീലകനെതിരെ കേസെടുത്തിരുന്നു. ജൂഡോയുടെ അടിസ്ഥാനങ്ങളൊന്നും വശമില്ലാതിരുന്ന കുട്ടിയെ ഉപയോഗിച്ച് ഇയാൾ പരിശീലനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കോച്ച് മണ്ടനാണെന്ന കുട്ടിയുടെ പരിഹാസം കേള്‍ക്കാനിടയായതിനെ തുടര്‍ന്ന് കുട്ടിയെ എറിഞ്ഞു കൊണ്ട് ചില പരിശീലനങ്ങള്‍ പഠിപ്പിക്കാനാരംഭിച്ചത്. എറിയരുതെന്ന് ഹുവാങ് അപേക്ഷിച്ചെങ്കിലും കോച്ച് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. കുട്ടിയുടെ തല തുടരെ നിലത്തിടിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.