ടൊറന്റോ: വിസ സേവനങ്ങൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ കാനഡ സ്വാഗതം ചെയ്തു. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയുടെ നീക്കം ശുഭസൂചനയാണെന്ന് കാനഡ അഭിപ്രായപ്പെട്ടു.
കാനഡക്കാരുടെ ചിലയിനം വിസ അപേക്ഷകൾ പരിഗണിക്കുന്നത് പുനരാരംഭിക്കുന്നതായി ബുധനാഴ്ചയാണ് ഇന്ത്യൻ ഹൈകമീഷൻ അറിയിച്ചത്. കാനഡയിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നുള്ള കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഒരു മാസം മുമ്പാണ് ഇന്ത്യ നിർത്തിയത്.
ഖാലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണമുന്നയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്.ട്രൂഡോയുടെ പരാമർശത്തിനെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.