സൈപ്രസ് വിധിയെഴുതി; രണ്ടാംഘട്ടം വേണ്ടിവരുമെന്ന് വിലയിരുത്തൽ

നികോഷ്യ: സൈപ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഞായറാഴ്ച വോട്ടെടുപ്പ് നടന്നു. ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർഥിക്കും ഭൂരിപക്ഷം നേടാനായില്ലെങ്കിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തേണ്ടി വരും. ആദ്യഘട്ടത്തിൽ ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തൽ.

രണ്ടുതവണ ഭരിച്ച നികോസ് അനസ്റ്റാസിയാഡെസ്, മുൻ സർക്കാർ വക്താവും വിദേശകാര്യ മന്ത്രിയുമായ നികോസ് ക്രിസ്റ്റോഡോലിഡസ്, വലതുപക്ഷ പാർട്ടി നേതാവ് അവെറോഫ് എന്നിവരാണ് മത്സരരംഗത്ത് മുൻനിരയിലുള്ളത്. പണപ്പെരുപ്പം, അഴിമതി, തൊഴിൽ തർക്കം, ക്രമാതീതമായ കുടിയേറ്റം, വടക്കൻ സൈപ്രസിലെ സ്വയംപ്രഖ്യാപിത ഭരണകൂടവുമായുള്ള സംഘർഷം മൂലമുള്ള അശാന്തി തുടങ്ങിയവ പ്രചാരണത്തിൽ ചർച്ചയായി.

Tags:    
News Summary - Voting starts for Cyprus' presidency, with 3 front-runners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.