കുട്ടിക്കാലത്ത് താൻ പലവട്ടം ബലാത്സംഗത്തിനിരയാക്കപ്പെട്ടതായി പ്രശസ്ത അമേരിക്കൻ ടി.വി അവതാരകയും നിർമാതാവും അഭിനേത്രിയുമായ ഓപ്ര വിൻഫ്രി. സ്വന്തം ബന്ധുവാണ് തന്നെ അതിക്രമത്തിന് ഇരയാക്കിയത്. ഒമ്പത്, 10, 11, 12 വയസ്സുകളിൽ തന്നെ ബലാത്സംഗത്തിനിരയാക്കി. അന്ന് എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് പോലും അറിയില്ലായിരുന്നു. 'ദ മി യൂ കാണ്ട് സീ' ഡോക്യുസീരീസിനിടെയാണ് ഓപ്ര വിൻഫ്രി ദുരനുഭവം തുറന്നു പറഞ്ഞു പൊട്ടിക്കരഞ്ഞത്.
പത്തൊമ്പതുകാരനായ ബന്ധുവാണ് തന്നെ അതിക്രമത്തിനിരയാക്കിയത്. പുരുഷന്മാരുടെ ഈ ലോകത്ത് ഒരു പെൺകുട്ടി ഒരിക്കലും സുരക്ഷിതയല്ല എന്ന് എനിക്ക് ബോധ്യമായി - ഓപ്ര വിൻഫ്രി പറഞ്ഞു. കുട്ടിക്കാലത്ത് ലൈംഗികാതിക്രമങ്ങൾ നേരിട്ടവരുടെയും അത് അതിജീവിച്ചവരുടെയും ടോക്- ഷോയാണ് 'ദ മി യൂ കാണ്ട് സീ'.
''ദി ഓപ്ര വിൻഫ്രി ഷോ" എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ടോക്ക്-ഷോയിലൂടെയാണ് ഇവർ അന്താരാഷ്ട്രപ്രശസ്തി നേടുന്നത്. ആഫ്രോ-അമേരിക്കൻ വംശജരിൽ 20ആം നൂറ്റാണ്ടിലെ ഏറ്റവും ധനികയായ വ്യക്തി, ഏറ്റവും വലിയ ജീവകാരുണ്യപ്രവർത്തക എന്നീ വിശേഷണങ്ങളും ഓപ്ര നേടി.
ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതയായി ഇവർ പലപ്പോഴും കണക്കാക്കപ്പെട്ടു. ഈയടുത്ത്, സി.ബി.എസ് ടെലിവിഷനിൽ ഓപ്ര വിൻഫ്രി നടത്തിയ അഭിമുഖത്തിലാണ് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവേചനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.