വാഷിങ്ടൺ: റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രെയ്നിൽ കൂടുതൽ സഹായം വേണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി യു.എസ് കോൺഗ്രസിൽ. സെപ്റ്റംബർ 11 ഭീകരാക്രമണത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
നിങ്ങളുടെ സഹായം ഇപ്പോഴാണ് വേണ്ടത്. കൂടുതൽ സഹായങ്ങൾ യുക്രെയ്നിനു വേണ്ടി ചെയ്യൂ. വരുമാനത്തേക്കാൾ സമാധാനമാണ് പ്രധാനം. റഷ്യൻ പാർലമെന്റംഗങ്ങൾക്ക് യു.എസ് ഉപരോധം ചുമത്തണം. അവിടെനിന്നുള്ള ഇറക്കുമതി നിരോധിക്കണമെന്നും ഓൺലൈൻ വഴി കോൺഗ്രസിനെ അഭിസംബോധനചെയ്യവെ സെലൻസ്കി ആവശ്യപ്പെട്ടു.
റഷ്യ തന്റെ രാജ്യത്തെ തകർക്കുന്നതിനെക്കുറിച്ച് വൈകാരികമായാണ് യു.എസ് കോൺഗ്രസ് അംഗങ്ങൾക്കു മുന്നിൽ അദ്ദേഹം സംസാരിച്ചത്. യുക്രെയ്നിന് 800 മില്യൺ ഡോളറിന്റെ അധികസഹായം യു.എസ് ഭരണകൂടം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.