വാഷിങ്​ടൺ: അമ്മയുടെ ​ജോലി തങ്ങളുടെ ജീവിതം നശിപ്പിക്കുന്നതായി മകളു​െട ട്വീറ്റ്​ പുറത്തു​ വന്ന്​ അധികം വൈകാതെ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ വിശ്വസ്​തയും വൈറ്റ്​ ഹൗസ്​ കൗൺസിലറുമായ കെല്ലിയാൻ കോൺവേ രാജിവെച്ചു.

ട്രംപി​െൻറ കടുത്ത വിമ​ർശകനും പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ മറ്റൊരാളെ കണ്ടെത്താനുള്ള ലിങ്കൺ പ്രോജക്​ടി​െൻറ പ്രവർത്തകനുമായ ഭർത്താവ്​ ജോർജ്​ കോൺ​േവയും സജീവ പ്രവർത്തനങ്ങളിൽനിന്ന്​ പിൻവാങ്ങി. കുട്ടികൾക്കും കുടുംബത്തിനും പ്രാധാന്യം നൽകേണ്ട സാഹചര്യത്തിലാണ്​ സ്ഥാനം ഒഴിയുന്നതെന്ന്​ രണ്ടുപേരും പറഞ്ഞു.

ആഗസ്​റ്റ്​ അവസാനത്തോടെ താൻ വൈറ്റ്​ ഹൗസിൽനിന്ന്​ മാറുമെന്ന്​ കെല്ലിയാൻ കോൺവേ പറഞ്ഞു. ''ഞാനു​ം ജോർജും നിരവധി വിഷയങ്ങളിൽ ഭിന്നാഭിപ്രായക്കാരാണെങ്കിലും ഏറ്റവും പ്രധാന​പ്പെട്ട വിഷയത്തിൽ (കുട്ടികൾ) ഏക മനസ്​കരാണ്​.

നാലു​ മക്കളും പുതിയ അക്കാദമിക്​ വർഷത്തിൽ മിഡിൽ, ഹൈസ്​കൂളിലാണ്​. വീട്ടിൽനിന്ന്​ സ്​കൂളിങ്​ നടപ്പാക്കു​​​േമ്പാൾ രക്ഷാകർത്താക്കൾ കൂടുതൽ ശ്രദ്ധ നൽ​േകണ്ടതുണ്ട്​'' -അവർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.