'കുടുംബം കഴിഞ്ഞു മതി ജോലി'
text_fieldsവാഷിങ്ടൺ: അമ്മയുടെ ജോലി തങ്ങളുടെ ജീവിതം നശിപ്പിക്കുന്നതായി മകളുെട ട്വീറ്റ് പുറത്തു വന്ന് അധികം വൈകാതെ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിശ്വസ്തയും വൈറ്റ് ഹൗസ് കൗൺസിലറുമായ കെല്ലിയാൻ കോൺവേ രാജിവെച്ചു.
ട്രംപിെൻറ കടുത്ത വിമർശകനും പ്രസിഡൻറ് സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താനുള്ള ലിങ്കൺ പ്രോജക്ടിെൻറ പ്രവർത്തകനുമായ ഭർത്താവ് ജോർജ് കോൺേവയും സജീവ പ്രവർത്തനങ്ങളിൽനിന്ന് പിൻവാങ്ങി. കുട്ടികൾക്കും കുടുംബത്തിനും പ്രാധാന്യം നൽകേണ്ട സാഹചര്യത്തിലാണ് സ്ഥാനം ഒഴിയുന്നതെന്ന് രണ്ടുപേരും പറഞ്ഞു.
ആഗസ്റ്റ് അവസാനത്തോടെ താൻ വൈറ്റ് ഹൗസിൽനിന്ന് മാറുമെന്ന് കെല്ലിയാൻ കോൺവേ പറഞ്ഞു. ''ഞാനും ജോർജും നിരവധി വിഷയങ്ങളിൽ ഭിന്നാഭിപ്രായക്കാരാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട വിഷയത്തിൽ (കുട്ടികൾ) ഏക മനസ്കരാണ്.
നാലു മക്കളും പുതിയ അക്കാദമിക് വർഷത്തിൽ മിഡിൽ, ഹൈസ്കൂളിലാണ്. വീട്ടിൽനിന്ന് സ്കൂളിങ് നടപ്പാക്കുേമ്പാൾ രക്ഷാകർത്താക്കൾ കൂടുതൽ ശ്രദ്ധ നൽേകണ്ടതുണ്ട്'' -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.