ഡബ്യു.എച്ച്.ഒ മേധാവി സിറിയയിൽ: ഭൂകമ്പ ബാധിതർക്ക് മരുന്നുകളും അവശ്യസാധനങ്ങളും എത്തിക്കും

ഭൂകമ്പം: ഭൂകമ്പം കനത്ത നാശം വിതച്ച സിറിയയിലെ ആലപ്പോയിൽ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സന്ദർശനത്തിനെത്തിയതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയയെയും സിറിയയേയും നടുക്കിയ ഭൂകമ്പം ഉണ്ടായതിന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഡബ്യു.എച്ച്.ഒ മേധാവിയുടെ സന്ദർശനം.

രാജ്യത്തെ ആരോഗ്യമന്ത്രിക്കും അലെപ്പോ ഗവർണർക്കുമൊപ്പം ദുരന്തബാധിത പ്രദേശത്തെ ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും ഗെബ്രിയേസസ് സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ഡബ്യു.എച്ച്.ഒ നൽകി വരുന്ന അടിയന്തര മെഡിക്കൽ സേവനങ്ങൾ തുടരുമെന്നും കൂടുതൽ മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും ഉടൻ സിറിയയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 2,4000 കടന്നു. തിങ്കളാഴ്ചയാണ് തുർക്കിയയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്

Tags:    
News Summary - WHO chief arrives in Syria's quake-hit Aleppo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.