മങ്കിപോക്സ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

വാഷിങ്ടൺ: മങ്കിപോക്സിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ​ഡബ്യു.എച്ച്.ഒ നൽകുന്ന ഏറ്റവും വലിയ മുന്നറിയിപ്പാണിത്. ലോകത്ത് ഇതുവരെ 72 രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

70 ശതമാനം രോഗികളും യുറോപ്യൻ രാജ്യങ്ങളിലാണ്. മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗം ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.

നേരത്തെ ഇന്ത്യയിലും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ മൂന്ന് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 

Tags:    
News Summary - WHO declares highest alert over monkeypox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.