വാഷിങ്ടൺ: മൊഡേണ കോവിഡ് വാക്സിെൻറ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ലോകാരോഗ്യസംഘടന. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. ലോകത്ത് വാക്സിൻ ക്ഷാമം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നടപടിയെന്ന് സംഘടന വിശദീകരിച്ചു.
മൊഡേണയുടെ കോവിഡ് വാക്സിൻ 94.1 ശതമാനം ഫലപ്രദമാണെന്ന് പരിശോധനകളിൽ വ്യക്തമായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 2020 ഡിസംബർ 18ന് വാക്സിന് അംഗീകാരം നൽകിയിരുന്നു. 2020 ജനുവരി ആറിന് യുറോപ്യൻ യൂണിയനും വാക്സിന് അനുമതി നൽകി.
ഫൈസർ, ആസ്ട്ര സെനിക്ക, ജോൺസൺ & ജോൺസൺ തുടങ്ങിയ വാക്സിനുകൾക്കാണ് ഇതിന് മുമ്പ് ലോകാരോഗ്യസംഘടന അനുമതി നൽകിയത്. ഇന്ത്യ വാക്സിൻ കയറ്റുമതി നിർത്തിയതോടെ ക്ഷാമമുണ്ടാവുമെന്ന ആശങ്കയും മൊഡേണക്ക് അനുമതി നൽകാൻ ലോകാരോഗ്യസംഘടനയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. 2022നുള്ളിൽ ഒരു ബില്യൺ കോവിഡ് വാക്സിൻ നിർമ്മിക്കാൻ കഴിയുമെന്നാണ് മൊഡേണയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.