ന്യൂയോർക്: ഇസ്രായേൽ ബോംബിട്ടു തകർത്ത ഗസ്സയിൽ രണ്ടുലക്ഷത്തോളം ഫലസ്തീനികൾ സഹായം കാത്ത് കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന. ഇസ്രായേൽ സൈന്യത്തിെൻറ 11 ദിവസം നീണ്ട ബോംബാക്രമണത്തിൽ തകർന്ന ഗസ്സയിൽ സന്ദർശനം നടത്തിയ ശേഷമാണ് ഗസ്സ മാനുഷിക ദുരന്തത്തിെൻറ വക്കിലാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തിയത്. ആക്രമണത്തിൽ കുട്ടികളടക്കം 254 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഹമാസിെൻറ റോക്കറ്റാക്രമണത്തിൽ 12 ഇസ്രായേലികളും കൊല്ലപ്പെട്ടു. 77,000 ആളുകളാണ് ആക്രമണത്തിനു പിന്നാലെ ഇവിടെ നിന്ന് പലായനം ചെയ്തത്.
മുപ്പതോളം ആശുപത്രികൾ ഇസ്രായേൽ ബോംബിട്ടു തകർത്തു. രണ്ടുലക്ഷം ആളുകൾ മതിയായ ചികിത്സപോലും ലഭിക്കാതെ ദുരിതമനുഭവിക്കുന്നു. 1.6 കോടിയിലേറെ ആളുകൾ സഹായം തേടുന്നതായി റെഡ് ക്രോസ് സംഘടനയും ചൂണ്ടിക്കാട്ടി. ദിവസങ്ങൾ മാത്രമെടുത്ത് ഇസ്രായേൽ തകർത്ത നഗരം പുനരുജ്ജീവിപ്പിക്കാൻ കാലങ്ങളെടുക്കും. ദീർഘകാലമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ രാഷ്ട്രീയ പരിഹാരം വേണമെന്നും ഇൻറർനാഷനൽ കമ്മിറ്റി ഓഫ് ദ റെഡ് ക്രോസ് മേധാവി റോബർട്ട് മർദിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.