ജനീവ: ഒമിക്രോൺ ബാധിച്ച് ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വക്താവ് ക്രിസ്റ്റീന ലിൻഡമിയർ പറഞ്ഞു. ഒമിക്രോണിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങൾ ഒമിക്രോൺ വകഭേദം കണ്ടെത്തുന്നതിനായി വലിയ പരിശോധനകൾ നടത്തുന്നുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് ബാധിച്ച കോവിഡ് വകഭേദം ഇതല്ല. നിലവിൽ ഏറ്റവും കൂടുതൽ പേർക്ക് ബാധിച്ചിരിക്കുന്നത് കോവിഡിന്‍റെ ഡെൽറ്റ വകഭേദമാണ്. രണ്ടാഴ്ച മുമ്പ് പല രാജ്യങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സമ്പദ്വ്യവസ്ഥകൾ അടക്കുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. യുറോപ്പിന്‍റെ പല ഭാഗങ്ങളിലും ക്രിസ്മസ് മാർക്കറ്റുകൾ അടച്ചു. ഇത്തരം നടപടികൾ എടുത്തത് ഡെൽറ്റ വൈറസിന്‍റെ വ്യാപനത്തെ തുടർന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഒമിക്രോൺ എത്രത്തോളം പടർന്നിട്ടുണ്ടെന്നതും വാക്സിൻ അതിന് ഫലപ്രദമാണോയെന്നും മനസിലാക്കാൻ ആഴ്ചകൾ എടുക്കുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഉയർന്ന വ്യാപനതോത് ഒമിക്രോണിനുണ്ടെങ്കിലും ഇതുവരെ നമ്മകൾ കണ്ടത് തന്നെയാണ് പുതിയ വകഭേദവുമെന്ന് ലോകാരോഗ്യ സംഘടന വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.