കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ 2020 െൻറ ആദ്യ മാസങ്ങളിൽ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് നിലവിലും ലോക്ഡൗണിലാണ്. ലോകമെമ്പാടും കാർ യാത്രകൾ 50 ശതമാനവും വിമാന യാത്രകൾ 75 ശതമാനവും കുറഞ്ഞു. ലോക്ഡൗൺ കാരണം ആഗോള കാർബൺ ഡൈ ഓക്സൈഡ് (CO₂) പുറംതള്ളൽ 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17% കുറഞ്ഞിട്ടുണ്ട്. വ്യാവസായിക പ്രവർത്തനങ്ങളിൽ 35 ശതമാനം കുറവുണ്ടായി. എന്താണിതിെൻറ അനന്തിരഫലം. ആഗോള കാലാവസ്ഥയിൽ എന്തെങ്കിലും മാറ്റമുണ്ടായോ. ലോകത്ത് കഠിനമായിക്കൊണ്ടിരിക്കുന്ന ചൂടിൽ നിന്ന് ആശ്വാസം ലഭിച്ചോ. അതോ ചൂട് കൂടിയോ.
നേരത്തെ നമ്മൾ വിശ്വസിച്ചിരുന്നത് പെെട്ടന്നുണ്ടാകുന്ന ഷട്ട്ഡൗണുകൾ കാരണം ഭൂമിയിലെ അന്തരീക്ഷ താപനിലയിൽ കാര്യമായ വർധവ് ഉണ്ടാകുമെന്നാണ്. വൻതോതിൽ ഉൗർജം ചിലവഴിക്കുന്ന വ്യവസായങ്ങളായ ഉരുക്ക്, സിമൻറ് എന്നിവയുൾപ്പെടെ പുറത്തുവിടുന്ന എയറോസോളുകൾ അഥവാ പ്രകാശം പ്രതിഫലിപ്പിക്കുന്ന വസ്തുക്കളിലുണ്ടായ കുറവാണ് താപനിലവർധിക്കുമെന്ന് പറയാൻ കാരണം. എയറോസോളുകളിലുളള ചെറുകണങ്ങൾ അന്തരീക്ഷത്തിൽ ആഴ്ചകളോളം നിലനിൽക്കുകയും സൂര്യനിൽ നിന്നുള്ള താപത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരുപരിധിവരെ താപനില കുറക്കുകയാണ് ചെയ്യുക. വ്യാവസായിക പ്രക്രിയകൾ പെട്ടെന്ന് അടച്ചുപൂട്ടുകയാണെങ്കിൽ എയറോസോളുകളുടെ പ്രതിഫലനസാധ്യത കുറയും. ഇത് ഹ്രസ്വകാലത്തേക്ക് താപനില ഉയരാൻ കാരണമാകും. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. ലോക്ഡൗൺ ആഗോള താപനിലയിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ലെന്നാണ് അവസാന പഠനങ്ങൾ കാണിക്കുന്നത്. അപ്പോൾ ശരിക്കും എന്താണ് സംഭവിച്ചത്?
ഗ്ലോബൽ വാമിങ്ങും ഗ്ലോബൽ ഡിമ്മിങ്ങും
കൽക്കരി കത്തിക്കുന്ന വ്യാവസായിക പ്രക്രിയ കാരണം ഉത്പാദിപ്പിക്കപ്പെടുന്ന പ്രധാന വാതകമാണ് സൾഫർ ഡയോക്സൈഡ് (SO₂). അന്തരീക്ഷത്തിൽ ഇത് പ്രതിപ്രവർത്തിച്ച് വെളുത്ത സൾഫേറ്റ് എയറോസോൾ(മഞ്ഞുപോലുള്ള പുക) ഉണ്ടാക്കുന്നു. ഗ്ലോബൽ ഡിമ്മിംഗ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിൽ സൂര്യപ്രകാശത്തെ ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ CO2 പോലുള്ള ഹരിതഗൃഹ വാതകങ്ങൾ മൂലമുണ്ടാകുന്ന താപനില വർധനയെ ഒരുപരിധിവരെ തടയാനാകും. ഇന്ധനം കത്തിക്കുമ്പോൾ കറുത്ത കാർബൺ വ്യാപകമായി ഉണ്ടാകുന്നുണ്ട്. പഴയ വാഹനങ്ങളിൽ നിന്നും ഇവ വലിയ അളവിൽ പുറന്തള്ളുന്നു. ഹരിതഗൃഹ വാതകങ്ങളായതിനാൽ ഇവ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും അന്തരീക്ഷത്തെ ചൂടാക്കുകയും ചെയ്യുന്നു.
കാറുകളും വിമാനങ്ങളും ധാരാളം നൈട്രജൻ ഓക്സൈഡുകൾ (NOₓ) പുറന്തള്ളുന്നുണ്ട്. ചുരുക്കത്തിൽ ഗ്ലോബൽ വാമിങ്ങിനും ഗ്ലോബൽ ഡിമ്മിങ്ങിനും കാരണമായ പ്രതിഭാസങ്ങൾ സന്തുലിതമായി സംഭവിച്ചതുകൊണ്ടാകാം ലോകത്തിെൻറ താപനില കാര്യമായി കൂടുകയോ കുറയുകയോ ലോക്ഡൗൺ കാലത്ത് ഉണ്ടായിട്ടില്ല. ആഗോള ശരാശരി താപനിലയിൽ ചെറിയ മാറ്റങ്ങൾ മാത്രമാണ് ലോക്ഡൗൺ കാലത്ത് ഉണ്ടായത്. ഇതിൽതന്നെ പ്രാദേശിക വ്യതിയാനങ്ങൾ ഉണ്ടായിരുെന്നന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, മിഡിൽ ഈസ്റ്റ് കൂടുതൽ തണുത്തതായിരുന്നു.
കാരണം ഉയർന്ന പ്രതിഫലന സാധ്യതയുള്ള പ്രദേശമാണ് മണലാരണ്യങ്ങൾ. മരുഭൂമിയിലെ മണലിന് കൂടുതൽ സൗരോർജ്ജം ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കാൻ കഴിയും. വ്യാവസായിക SO₂ ഉത്പാദനത്തിൽ വലിയ കുറവുണ്ടാക്കിയതിനാൽ കിഴക്കൻ ചൈന പോലുള്ള പ്രദേശങ്ങളിൽ മൊത്തത്തിൽ ചൂട് കൂടുതലായിരുന്നു. താപനിലയിലെ ഇൗ വ്യത്യാസങ്ങൾ മൺസൂൺ സൈക്കിൾ പോലുള്ള കാലാവസ്ഥാ സംവിധാനങ്ങളെ ബാധിച്ചേക്കാമെന്നും പഠനങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.