വാഷിങ്ടൺ: ഗസ്സ അധിനിവേശം ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്ന പ്രസ്താവനക്കിടയിലും ഇസ്രായേലിന് ആവശ്യമുള്ളതെല്ലാം നൽകാൻ യു.എസ് തയാറാണെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ഇല്ലായ്മ ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു. ‘ഹോളോകോസ്റ്റിനോളം പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച കിരാതപ്രവൃത്തികൾചെയ്ത ഒരു സംഘത്തിന്റെ പിന്നാലെയാണ് ഇസ്രായേൽ ഇപ്പോൾ. അതുകൊണ്ടുതന്നെ ഈ ആക്രമണങ്ങളോട് അവർക്ക് പ്രതികരിക്കേണ്ടതുണ്ട്. ഒരുകൂട്ടം ഭീരുക്കളാണ് ഹമാസ്. ജനങ്ങളുടെ മറവിൽ ഒളിച്ചിരിക്കുകയാണവർ’ -ബൈഡൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.