ഇന്ത്യയുമായുള്ള ബന്ധം പുതിയതല​ത്തിലേക്ക് എത്തിക്കും; ഹിന്ദുക്കളുമായും മോദിയുമായും നല്ല ബന്ധം -ട്രംപ്

വാഷിങ്ടൺ: ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധം പുതിയ തലത്തിലേക്ക് എത്തിക്കുമെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2024ൽ അധികാരത്തിലെത്തിയാൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ദീപാവലിയോട് അനുബന്ധിച്ച് റിപബ്ലിക്കൻ ഹിന്ദു കോളീഷൻ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമുള്ള ബന്ധവും ട്രംപിന്റെ പ്രസംഗത്തിൽ പരാമർശവിധേയമായി. 2024ൽ അധികാരത്തിലെത്തിയാൽ റിപബ്ലിക്കൻ ഹിന്ദു കൊളിഷന്റെ സ്ഥാപകനെ ഇന്ത്യൻ അംബാസിഡറാക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ, ​മത്സരിക്കുകയും വിജയിക്കുകയും ചെയ്താൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തോടുള്ള വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസമൂഹത്തൽ നിന്ന് ഞങ്ങൾക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളും ഞങ്ങളെ പിന്തുണച്ചിരുന്നു. ഹിന്ദു സമൂഹത്തി​ന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ 2016ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Will take US-India ties to next level again: Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.