തണുപ്പുകാലം; ദുരിതമുഖത്ത് യുക്രെയ്ൻ

കി​യ​വ്: വീ​ണ്ടും ത​ണു​പ്പ് ശ​ക്തി​പ്പെ​ടു​മ്പോ​ൾ യു​ക്രെ​യ്ൻ​കാ​ർ​ക്ക് ആ​ധി​യാ​ണ്. ഊ​ർ​ജ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​വെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി ആ​രോ​പി​ക്കു​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം ഡ്രോ​ണു​ക​ളും റോ​ക്ക​റ്റും ബാ​ലി​സ്റ്റി​ക് മി​സൈ​ലും ഉ​പ​യോ​ഗി​ച്ച് 40ലേ​റെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ഡേ​റ, ഖാ​ർ​കി​വ്, ഖേ​ഴ്സ​ൺ മേ​ഖ​ല​ക​ളി​ലാ​ണ് ആ​ക്ര​മ​ണം.

ഡി​സം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യാ​ണ് രാ​ജ്യ​ത്ത് ത​ണു​പ്പ് ശ​ക്തി​യാ​ർ​ജി​ക്കു​ന്ന​ത്. ഊ​ർ​ജ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ട​തി​നാ​ൽ വെ​ള്ള​വും വെ​ളി​ച്ച​വും ഹീ​റ്റ​ർ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​തെ ക​ഴി​ഞ്ഞ വ​ർ​ഷ​വും ദു​രി​തം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

അ​ന്ന് ത​ക​ർ​ക്ക​പ്പെ​ട്ട സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ് ത​ണു​പ്പു​കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി വീ​ണ്ടും ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്. ഊ​ർ​ജ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് സ​മീ​പം കൂ​ടു​ത​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Winter Ukraine is in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.