പാരീസ്: ഫ്രാൻസിലെ പള്ളിയിൽ കത്തിയുമായെത്തിയയാൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഫ്രഞ്ച് നഗരമായ നീസിലാണ്ആ ക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നഗരഹൃദയലത്തിലെ നോത്രേ ദാം ബസിലിക്കയിലേക്കാണ് സംഭവം. കൊല്ലപ്പെട്ടവരിൽ ഒരു വയോധികയും ഉൾപ്പെടുന്നു. ഇവരുടെ മൃതദേഹം തലയറുത്ത നിലയിലാണ് കണ്ടെത്തിയത്.
അക്രമിയെ പൊലീസ് വെടിവെച്ചുവെന്നും പരിക്കേറ്റ ഇയാൾ ചികിൽസയിലാണെന്നുമാണ് റിപ്പോർട്ട്. ഇയാളുടെ ആരോഗ്യനിലയിൽ ഇപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഭീകരാക്രമണമാണ് നടന്നതെന്ന് നീസ് മേയർ ക്രിസ്ത്യൻ എസ്ത്രോസി പറഞ്ഞു. അധ്യാപകെൻറ തലയറുത്തതിന് സമാനമായ സംഭവമാണ് ഫ്രാൻസിൽ വീണ്ടും അവർത്തിച്ചിരിക്കുന്നതെന്ന്. അല്ലാഹു അക്ബർ എന്ന പറഞ്ഞാണ് അക്രമി എത്തിയതെന്നും മേയർ ആരോപിച്ചു.
ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോൺ നീസ് സന്ദർശിക്കും. ആക്രമണത്തിൽ മരിച്ചവരോട് ആദരസൂചകമായി പാരീസിലെ നാഷണൽ അസംബ്ലി അംഗങ്ങൾ ഒരു മിനിട്ട് മൗനമാചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.