അഴിമതി: വത്തിക്കാൻ കർദിനാളുമായി അടുപ്പമുള്ള സ്​ത്രീ അറസ്​റ്റിൽ

വത്തിക്കാൻ സിറ്റി: വത്തിക്കാനെ പിടിച്ചുകുലുക്കിയ അഴിമതി കേസിൽ സുപ്രധാന അറസ്​റ്റ്​. അഴിമതിക്കേസ്​ പുറത്തുവന്നതിനെ തുടർന്ന്​ പുറത്താക്കിയ കർദിനാളുമായി അടുത്ത ബന്ധമുള്ള സ്​ത്രീയെയാണ്​ അറസ്​റ്റ്​ ചെയ്​തത്​്.

ഇറ്റാലിയൻ ദ്വീപായ സാർഡിനിയൻ സ്വദേശി സിസിലിയ മറോഗ്നയാണ്​ പിടിയിലായത്​. വത്തിക്കാ​െൻറ അറസ്​റ്റ്​ വാറൻറ്​​ പ്രകാരം ഇറ്റാലിയൻ പൊലീസാണ്​ മിലാനിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തത്​.

കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കർദിനാൾ ആ​​​ഞ്ചെലോ ബെസ്യൂവിനെ അഴിമതി കേസിനെ തുടർന്ന്​ ആഴ്​ചകൾമുമ്പ്​​ പുറത്താക്കിയിരുന്നു. വത്തിക്കാൻ സെക്ര​​േട്ടറിയറ്റിലെ രണ്ടാമനായിരുന്ന ആഞ്ചെലോ ലക്ഷക്കണക്കിന്​ യൂറോ ലണ്ടനിലെ റിയൽ എസ്​റ്റേറ്റ്​ ഇടപാടുകൾക്കായി വകമാറ്റിയതായാണ്​ ആക്ഷേപം.

ഏഷ്യയിലും ആഫ്രിക്കയിലും മാനുഷിക പ്രവർത്തനങ്ങൾ നടത്തുന്ന സിസിലിയയുടെ സ്ഥാപനത്തിലേക്ക്​ പതിനായിരക്കണക്കിന്​ യൂറോ മാറ്റിയതായും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

Tags:    
News Summary - Woman close to Vatican cardinal arrested in corruption probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.