കാബൂൾ: അഞ്ചു വർഷമായി സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകൾ പരിഗണിക്കുന്ന കോടതിയിലായിരുന്നു നയ്മ. കുടുംബങ്ങളിൽനിന്നുള്ള പറഞ്ഞറിയിക്കാനാവാത്ത അതിക്രമങ്ങളുടെ വേദനിപ്പിക്കുന്ന വിവരണങ്ങൾ അവൾ കേട്ടു. പലതിനും പരിഹാരം കണ്ടു. കോടതി വിചാരണക്കിടെ ഒരാൾ തെൻറ ഭാര്യയെ സ്വന്തം കൺമുന്നിൽ കൊല്ലുന്നതുപോലും അവർ കണ്ടു.
നയ്മയെപ്പോലെ നൂറുകണക്കിന് വനിത ജഡ്ജിമാർ ഇന്ന് ഭീതിയിലാണ്. അഫ്ഗാനിസ്താെൻറ അധികാരം താലിബാൻ ൈകയടക്കിയതിനുശേഷം ഒരു ജഡ്ജിയാകാൻ താനെടുത്ത പരിശ്രമങ്ങളിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് നയ്മ പറയുന്നു. ആയിരക്കണക്കിന് വനിത ജീവനക്കാരാണ് അഫ്ഗാനിൽ വിവിധ സർക്കാർ മേഖലകളിൽ പണിയെടുക്കുന്നത്. ഇവരുടെയെല്ലാം ജീവിതം പ്രതിസന്ധിയിലാണെന്ന് അൽജസീറ റിപ്പോർട്ടിൽ പറയുന്നു.
ബൽഖ് പ്രവിശ്യയിലെ വനിത ജഡ്ജിയാണ് വഹീദ. 'താലിബാൻ അധികാരമേറ്റയുടൻ കുറച്ച് ആയുധധാരികൾ കോടതിയിൽ വന്നു പറഞ്ഞു: നിങ്ങൾ വീട്ടിലേക്കു മടങ്ങൂ. എന്നിട്ട് നിങ്ങളുടെ പുരുഷബന്ധുവിനെ പറഞ്ഞയക്കൂ. ശമ്പളവും ആനുകൂല്യങ്ങളും അയാൾ വശം കൊടുത്തയക്കാം' -വഹീദ അനുഭവം പറയുന്നു. അഫ്ഗാനിസ്താനിൽ നിലവിൽ നീതിന്യായ വ്യവസ്ഥ ഇല്ലെന്ന് അഭിഭാഷകനായ സഈഖ് ഷജ്ജാൻ അൽജസീറയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.