ന്യൂസിലൻഡിൽ പകുതിയിലധികം എം.പിമാർ വനിതകൾ

വെലിങ്ടൺ: വനിത ശാക്തീകരണ രംഗത്ത് മാതൃകയായി ന്യൂസിലൻഡിലെ പകുതിയിലധികം എം.പിമാർ വനിതകൾ. അയർലൻഡ് സ്ഥാനപതിയായി പോയ സ്പീക്കർ ട്രെവർ മലാർഡിന് പകരം ലേബർ പാർട്ടിയംഗം സൊറായ പെക്കെ സത്യപ്രതിജ്ഞ ചെയ്യുകയും മറ്റൊരു പുരുഷ എം.പി രാജിവെക്കുകയും ചെയ്തതോടെയാണ് ഈ നിലയിലെത്തിയത്. 120 അംഗ പാർലമെന്റിൽ നിലവിൽ 60 സ്ത്രീകളും 59 പുരുഷന്മാരുമാണുള്ളത്. 1893ൽ ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത് ന്യൂസിലൻഡിലാണ്. രാജ്യത്ത് പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഗവർണർ ജനറലും വനിതകളാണ്. ക്യൂബ, മെക്സികോ, നികരാഗ്വ, റുവാണ്ട, യു.എ.ഇ എന്നീ രാജ്യങ്ങളിലും 50 ശതമാനത്തിലധികം വനിത എം.പിമാരാണ്. ലോകത്താകെ വനിത സാമാജികർ 26 ശതമാനമാണ്. ഇന്ത്യയുടെ ലോക്സഭയിൽ 14.39 ശതമാനമാണ് വനിതകൾ.

Tags:    
News Summary - More than half of MPs in New Zealand are women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.