ബാങ്കോക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നടന്ന ലോക ഹിന്ദു കോൺഗ്രസ് സമാപിച്ചു. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ നേരിടുന്ന വെല്ലുവിളികൾ ചർച്ചചെയ്യാൻ സംഘടിപ്പിച്ച മൂന്നുദിവസത്തെ സമ്മേളനത്തിൽ 61 രാജ്യങ്ങളിൽനിന്നുള്ള 2200ലധികം പ്രതിനിധികൾ സംബന്ധിച്ചു.
ജയസ്യ ആയതനം ധർമഃ (ധർമമാണ് വിജയത്തിന്റെ കേന്ദ്രം) പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ സമ്പദ്വ്യവസ്ഥ, വിദ്യാഭ്യാസ മേഖല, മാധ്യമങ്ങൾ, രാഷ്ട്രീയം, സംഘടനകൾ, നേതൃരംഗത്ത് ഹിന്ദു സ്ത്രീകളുടെയും യുവാക്കളുടെയും സംഭാവനകൾ തുടങ്ങിയ തലക്കെട്ടുകളിൽ ഊന്നിയാണ് ചർച്ചകൾ നടന്നത്. 2014ൽ ഡൽഹിയും 2018ൽ യു.എസിലെ ഷികാഗോയുമാണ് മുമ്പ് വേൾഡ് ഹിന്ദു കോൺഗ്രസിന് ആതിഥ്യമരുളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.