എങ്ങും ആഘോഷങ്ങൾ തുടരവേ 2024നെ വരവേറ്റ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതുവർഷം ആദ്യമെത്തിയത്. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യൻ സമയം വൈകീട്ട് 3.30ഓടെയാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്.
ഇതിന് പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ദ്വീപുകളിൽ വെടിക്കെട്ടുകളും വർണക്കാഴ്ചകളും നിറഞ്ഞു.
(ന്യൂസിലാൻഡിലെ ഓക്ലാൻഡിൽ പുതുവർഷം പിറന്നപ്പോൾ)
ന്യൂസിലാൻഡിന് ശേഷം ആസ്ട്രേലിയ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് പുതുവർഷമെത്തുക. പിന്നീട് ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കും. പസഫിക് സമുദ്രത്തിൽ യു.എസിന്‍റെ ഭാഗമായ അമേരിക്കൻ സമോവ, ബേക്കർ ഐലൻഡ് തുടങ്ങിയ ദ്വീപുകളാണ് ഏറ്റവും അവസാനം പുതുവർഷം ആഘോഷിക്കുക.
അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തുക. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.