'കുട്ടികളെ എങ്ങനെ വളർത്തണം'; യുട്യൂബിലൂടെ ക്ലാസ് നൽകുന്ന യുവതിക്ക് മക്കളെ ഉപദ്രവിച്ച കേസിൽ 60 വർഷം തടവ്

യുട്യൂബിലൂടെ കുട്ടികളെ എങ്ങനെ വളർത്താമെന്നതിൽ ഉപദേശം നൽകുന്ന വ്ലോഗർ റുബി ഫ്രാങ്കിക്ക് 60 വർഷം തടവുശിക്ഷ. കുട്ടികളെ ഉപദ്രവിച്ചതിനാണ് ശിക്ഷ. ആറ് കുട്ടികളുടെ അമ്മയായ ഫ്രാങ്കിക്ക് ഇതിൽ രണ്ട് പേരെ ഉപദ്രവിച്ചുവെന്ന കുറ്റത്തിനാണ് 15 വർഷം വീതമുള്ള തുടർച്ചയായ നാല് ടേമുകൾ ശിക്ഷയായി നൽകിയത്.

കഴിഞ്ഞ ഡിസംബറിലാണ് ഫ്രാങ്കിയെ കുറ്റക്കാരിയെന്ന് വിധിച്ചത്. ഒമ്പതും പതിനൊന്നും വയസായ കുട്ടികൾക്ക് ഭക്ഷണം നൽകാതിരിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷ വിധിച്ചത്. കോൺസൺട്രേഷന് ക്യാമ്പിന് സമാനമായ സാഹചര്യത്തിലാണ് ഇവർ കുഞ്ഞുങ്ങളെ വളർത്തിയതെന്ന് ദ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാങ്കിയുടെ പഴയ ബിസിനസ് പങ്കാളിക്കും ഇതേ ശിക്ഷ തന്നെ കോടതി വിധിച്ചിട്ടുണ്ട്. കുട്ടികൾ ഭക്ഷണവും വെള്ളവും നൽകിയില്ലെന്നും ഉറങ്ങാൻ അനുവദിച്ചില്ലെന്നതും അടക്കമുള്ള കുറ്റങ്ങൾ ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. വിധികേട്ട് കോടതിയിൽ കുട്ടികളോട് ക്ഷമ ചോദിച്ച ഫ്രാങ്കി കരയുകയും ചെയ്തു.

Tags:    
News Summary - YouTuber Who Gave Parenting Advice Faces Jail Term Of 60 Years For Abusing Own Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.