പുരസ്കാരം കേരളം
- 45ാമത് വയലാർ അവാർഡ് ബെന്യാമിന്- മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന പുസ്തകം
- സംസ്ഥാന മദ്യവർജന സമിതിയുടെ ഗാന്ധിസേവാപുരസ്കാരത്തിന് അർഹനായ മലയാള സിനിമ അഭിനേതാവും എഴുത്തുകാരനുമായ വ്യക്തി –പ്രേം കുമാർ
- പ്രഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ അവാർഡ് - ഏഴാച്ചേരി രാമചന്ദ്രൻ (സാഹിത്യ- സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം)
- കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഏർപ്പെടുത്തിയ യുവകവി പുരസ്കാരം- സോണിയ ഷിനോയ് പുൽപാട്ട് ('ആകയാൽ സാക്ഷ്യപ്പെടുത്തുന്നു' എന്ന കവിത)
- പി. കേശവദേവ് സാഹിത്യപുരസ്കാരം- തോമസ് ജേക്കബ്
- അക്ബർ കക്കട്ടിൽ പുരസ്കാരം- പി.എഫ്. മാത്യൂസ് -('ചില പ്രാചീന വികാരങ്ങള്‍' എന്ന കഥാസമാഹരം)
- മൂലൂർ സ്മാരക സമിതിയുടെ നവാഗത കവിക്കുള്ള പുരസ്കാരം- രമേശ് അങ്ങാടിക്കൽ
- മൂലൂർ സ്മാരക പുരസ്കാരം - അസിം താന്നിമൂട് ('മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്'-കവിത സമാഹാരം)
- 2019-2020 വർഷത്തെ ഭാരത് ഭവൻ വിവർത്തനത്തിനുള്ള പ്രഥമ സമഗ്ര സംഭാവന പുരസ്കാരം- പ്രഫ. പി. മാധവൻപിള്ള
- സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ നാലാമത് അക്ഷരപുരസ്കാരം -സുനിൽ പി. ഇളയിടം- ('അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍' എന്ന കൃതി)
- ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം – കെ.ബി. ശ്രീദേവി
- 2020ലെ കേരള സർവകലാശാലയുടെ ഒ.എൻ.വി പുരസ്കാരം– കെ. സച്ചിദാനന്ദൻ
- സമഗ്ര സംഭാവനക്കുള്ള ഇൻഡിവുഡ് ഭാഷാസാഹിത്യ പുരസ്കാരം -കെ. ജയകുമാർ
- പന്തളം കേരളവർമ സാഹിത്യപുരസ്കാരം- ശ്രീകുമാരൻ തമ്പി
- ഉള്ളൂർ സ്മാരക സാഹിത്യപുരസ്കാരം- ഡോ. സുനിൽ പി. ഇളയിടം
- 2020ലെ വൈക്കം മുഹമ്മദ് ബഷീർ അവാർഡ് - പ്രഫ. എം.കെ. സാനു
- കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020ലെ പാലാ കെ.എം. മാത്യു പുരസ്കാരം -ശ്രീജിത്ത് പെരുന്തച്ചൻ ('കുഞ്ചുവിനുണ്ടൊരു കഥ പറയാൻ'-നോവൽ)
- കോവളം കവികൾ സ്മാരക സമിതിയുടെ സാഹിത്യപുരസ്കാരം- പ്രഭാവർമ
- 15ാമത് മലയാറ്റൂർ അവാർഡ്- സജിൽ ശ്രീധർ ('വാസവദത്ത' എന്ന നോവൽ)
- മികച്ച കവിത സമാഹാരത്തിനുള്ള 2020ലെ സാഹിതി സാഹിത്യപുരസ്കാരം- ലേഖാ കാക്കനാട്ട് ('വയലായിരുന്നു ഞാൻ'-കവിത സമാഹാരം)
- 2020ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ജേതാവ് - കെ. സച്ചിദാനന്ദൻ
- ഹരിവരാസനം പുരസ്കാരം - എം.ആർ. വീരമണി രാജു
- 13ാം വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം- എം.കെ. സാനു ('അജയ്യതയുടെ അമരസംഗീതം')
- ഒ.വി. വിജയന് സ്മാരക സാഹിത്യപുരസ്കാരം- ടി.ഡി. രാമകൃഷണൻ ('മാമ ആഫ്രിക്ക'-നോവൽ)
- ലളിതാംബിക അന്തർജനം സാഹിത്യപുരസ്കാരം - ടി.ബി. ലാൽ
- ഡോ. സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം - ഡോ. എസ്. സോമനാഥ്
- നന്ദനാർ സാഹിത്യപുരസ്കാരം- യു.കെ. കുമാരൻ, ടി.കെ. ശങ്കരനാരായണൻ
- ടോംയാസ് അവാർഡ്– എം.ടി. വാസുദേവൻ നായർ
- പി. കേശവദേവ് പുരസ്കാരം- തോമസ് ജേക്കബ്, ഡോ. ശശാങ്ക് ആർ. ജോഷി
കേരള സാഹിത്യ അക്കാദമി അവാർഡ് 2020
- കവിത - 'താജ്മഹൽ' - ഒ.പി. സുരേഷ്
- നോവൽ - 'അടിയാളപ്രേതം' - പി.എഫ്. മാത്യൂസ്
- ചെറുകഥ - 'വാങ്ക്' - ഉണ്ണി ആർ
- നാടകം - 'ദ്വയം' - ശ്രീജിത്ത് പൊയിൽക്കാവ്
- സഹിത്യവിമർശനം - 'വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന' - ഡോ. പി. സോമൻ
- *വൈജ്ഞാനിക സാഹിത്യം - 'മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം'- ഡോ. ടി.കെ. ആനന്ദി
- ജീവചരിത്രം/ ആത്മകഥ - 'മുക്തകണ്ഠം വി.കെ.എൻ' - കെ. രഘുനാഥൻ
- യാത്രാവിവരണം - 'ദൈവം ഒളിവിൽപോയ നാളുകൾ' -വിധു വിൻസെന്റ്
- വിവർത്തനം- 'റാമല്ല ഞാൻ കണ്ടു' - അനിത തമ്പി, 'ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ' -സംഗീത ശ്രീനിവാസൻ
- ബാലസാഹിത്യം - 'പെരുമഴയത്തെ കുഞ്ഞിതളുകൾ' - പ്രിയ എസ്
- ഹാസസാഹിത്യം - 'ഇരിങ്ങാലക്കുടക്ക് ചുറ്റും' - ഇന്നസെന്റ്
പുരസ്കാരം ലോകം
- ഡബ്ലിൻ ലിറ്റററി അവാർഡ് - വലേറിയ ലൂയിസെല്ലി (നോവൽ: ലാസ്റ്റ് ചിൽഡ്രൻ ആർക്കൈവ്)
- ഷേക്ക് സായിദ് ബുക്ക് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി -ഡോ. താഹിറ കുത്ബുദ്ദീൻ (അറബിക് ഒറാഷൻ -ആർട് ആൻഡ് ഫങ്ഷൻ)
- റാത്ത്ബോൺസ് ഫോളിയോ പുരസ്കാരം 2021- അമേരിക്കൻ എഴുത്തുകാരൻ - കാർമാൻ മരിയ മച്ചേഡോ (ഓർമക്കുറിപ്പ്: ഇൻ ദ ഡ്രീം ഹൗസ്)
- ബി.ബി.സി നാഷനൽ ഷോർട്ട് സ്റ്റോറി അവാർഡ് - ലൂസി കേൾഡ്വെൽ - ബുക്ക് - ഓൾ ദി പീപ്ൾ വെർ മീൻ ആൻഡ് ബാഡ്
- ബുക്കർ സമ്മാനം: ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡേമൻ ഗാൽഗട്ടൻ (കൃതി: 'ദ പ്രോമിസ്' (നോവൽ)
- ഹിലാരി വെസ്റ്റേൺ റൈറ്റേഴ്സ് ട്രസ്റ്റ് പ്രൈസ് ഫോർ നോൺ ഫിക്ഷൻ - തോംസൺ ഹൈവേ - 'പെർമനന്റ് അസ്റ്റോണിഷ്മെന്റ്'
- ഇന്റർനാഷനൽ ബുക്കർ പ്രൈസ് - ഡേവിഡ് ഡിയൊപ് - 'അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്'
- ഇന്റർനാഷനൽ ഡബ്ലിൻ ലിറ്റററി അവാർഡ് - വല്ലറിയ ലയിസെല്ലി - 'ലോസ്റ്റ് ചിൽഡ്രൻ ആർകിവ്'
- ഓർവെൽ പ്രൈസ് പൊളിറ്റിക്കൽ ഫിക്ഷൻ - അലി സ്മിത്ത് - 'സമ്മർ'
- പുലിറ്റ്സർ പ്രൈസ് - ലൂയിസ് ഏർഡറിച്ച് - 'ഡി നൈറ്റ് വാച്ച്മാൻ'
- വിമൺസ് പ്രൈസ് ഫോർ ഫിക്ഷൻ - സൂസന്ന ക്ലാർക്ക് - 'പിരാനെസ്'
- ഇന്റർനാഷനൽ ബുക്ക് ഓഫ് ദ ഇയർ അവാർഡ് നേടിയ പുസ്തകം - 'ട്രാൻസ്ഫോർമേഷൻ ഇൻ ടൈംസ് ഓഫ് ക്രൈസിസ്'
പുരസ്കാരം ഇന്ത്യ
- മികച്ച കൊങ്കണി സാഹിത്യകൃതിയായി ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ആർ.എസ്. ഭാസ്ക്കറിന്റെ 'യുഗപരിവർത്തനാചൊയാത്രി' എന്ന കവിത സമാഹാരം തിരഞ്ഞെടുത്തു
- കേന്ദ്രസാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവപുരസ്കാരം ലഭിച്ചത്- അബിൻ ജോസഫ്- പുസ്തകം: 'കല്യാശ്ശേരി തീസിസ്'
- കേന്ദ്രസാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ബാലസാഹിത്യ പുരസ്കാരം - ഗ്രേസി- പുസ്തകം: 'വാഴ്ത്തപ്പെട്ട പൂച്ച'
- 2020ലെ സാഹിത്യ അക്കാദമി അവാർഡ് (ബംഗാളി ഭാഷയിൽ) - മണിശങ്കർ മുഖർജി
- മികച്ച കുട്ടികളുടെ പുസ്തകത്തിനുള്ള 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം- വി. കൃഷ്ണ വാദ്യാർ- 'ബാലു' (നോവൽ)
- 2020ലെ മലയാള ഭാഷക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം – പ്രഫ. ഓംചേരി എൻ.എൻ. പിള്ള (കൃതി – 'ആകസ്മികം')
- മഹാരാഷ്ട്ര ഭൂഷൺ അവാർഡ് - ആശ ഭോസ്ലെ
- മഹാരാഷ്ട്ര സർക്കാറിന്റെ വിന്ദ കരന്ദിക്കർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് -രംഗനാഥ് പതാറെ -മറാത്തി എഴുത്തുകാരൻ
ജ്ഞാനപീഠേമറി ദാമോദർ മൊസ്സോയും നീൽമണി ഫൂക്കനും
കൊങ്കണി സാഹിത്യകാരൻ ദാമോദർ മൊസ്സോക്ക് ഇത്തവണത്തെ ജ്ഞാനപീഠം പുരസ്കാരം. പ്രമുഖ അസമീസ് കവിയും എഴുത്തുകാരനുമായ നീൽമണി ഫൂക്കനാണ് കഴിഞ്ഞവർഷത്തെ പുരസ്കാരം. രണ്ടും ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദർ മൊസ്സോ. സൂദ്, കാർമേലിൻ, സൂനാമി സിമോൺ എന്നിവയാണ് പ്രധാന കൃതികൾ. കാർമേലിൻ നോവൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. അസമിലെ ബിംബകൽപന കാവ്യശാഖയിൽ പ്രധാനിയാണ് നീൽമണി ഫൂക്കൻ. കൊബിത (കവിത) എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പത്മശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്. സൂര്യ ഹേനു നമി അഹേ എയ് നൊടിയേടി, ഗുലാപി ജമുർ ലഗ്ന, കൊബിത എന്നിവയാണ് പ്രധാന കൃതികൾ.
ജെ.സി.ബി സാഹിത്യ പുരസ്കാരം മുകുന്ദന്
ഡല്‍ഹി ഗാഥകള്‍ എന്ന നോവ ലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ഡല്‍ഹി: എ സോളിലോക്വി' എന്ന കൃതിക്കാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ഇ.വി. ഫാത്തിമ, കെ. നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നോവല്‍ വിവര്‍ത്തനം ചെയ്തത്. പുസ്തകം വിവര്‍ത്തനം ചെയ്തയാള്‍ക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. സാഹിത്യസൃഷ്ടികള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്കുന്ന ജെ.സി.ബി സാഹിത്യ പുരസ്കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയത്. ജെ.സി.ബി സാഹിത്യ പുരസ്കാരം ഇത് മൂന്നാം തവണയാണ് മലയാളിക്ക് ലഭിക്കുന്നത്. പുരസ്കാരം ആദ്യം സ്വന്തമാക്കിയത് ബെന്യാമിനായിരുന്നു. മുല്ലപ്പൂ നിറമുള്ള പകലുകൾ' എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിൻ ഡേയ്സിനായിരുന്നു പുരസ്കാരം. ഹരീഷിന്റെ 'മീശ'യുടെ ഇംഗ്ലീഷ് പരിഭാഷ മൊസ്റ്റാഷ് (Moustache)നും അവാർഡ് ലഭിച്ചിരുന്നു.
●സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ട് പവെൻറ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. തകഴി സാഹിത്യപുരസ്കാരവും പെരുമ്പടവത്തിനാണ്. സമഗ്രസംഭാവന പുരസ്കാരത്തിന് കെ.കെ. കൊച്ച്, മാമ്പുഴ കുമാരന്, കെ.ആര്. മല്ലിക, സിദ്ധാർഥന് പരുത്തിക്കാട്, ചവറ കെ.എസ്. പിള്ള, എം.എ. റഹ്മാന് എന്നിവര്‍ അര്‍ഹരായി.
ഒ.എൻ.വി സാഹിത്യ പുരസ്കാര വിവാദം
ഒ.എൻ.വി കൾചറൽ അക്കാദമി ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യ പുരസ്കാരം പ്രശസ്ത തമിഴ് കവി വൈരമുത്തുവിന് നൽകാനുള്ള തീരുമാനം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. മീ ടു ആരോപണങ്ങൾ നേരിടുന്ന വൈരമുത്തുവിന് അവാർഡ് നൽകുന്നതിനെതിരെയായിരുന്നു വിമർശനം. തുടർന്ന്, പുരസ്കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു വ്യക്തമാക്കി. പുരസ്കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനിച്ചത്. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.
എഴുത്തച്ഛന് പുരസ്കാരം പി. വത്സലക്ക്
സാഹിത്യത്തിനുള്ള സമഗ്രസംഭാവനക്ക് കേരള സര്‍ക്കാര്‍ നല്‍കിവരുന്ന പരമോന്നത പുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി. വത്സലക്ക്. നെല്ല് ആണ് ആദ്യ നോവല്‍. ഈ നോവല്‍ പിന്നീട് അതേ പേരില്‍ തന്നെ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ ചലച്ചിത്രമായി. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. 1993 മുതലാണ് പുരസ്കാരം നൽകി തുടങ്ങിയത്. ശൂരനാട് കുഞ്ഞൻപിള്ളയാണ് ആദ്യ ജേതാവ്.
സരസ്വതി സമ്മാൻ പുരസ്കാരം ഡോ. ശരൺകുമാർ ലിമ്പാളെക്ക്
പ്രമുഖ ഇന്ത്യൻ ദലിത് സാഹിത്യകാരനും മറാത്തി എഴുത്തുകാരനുമായ ഡോ. ശരൺകുമാർ ലിമ്പാളെക്ക് സരസ്വതി സമ്മാൻ പുരസ്കാരം. 15 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2018ൽ പുറത്തിറങ്ങിയ സനാതൻ എന്ന കൃതിക്കാണ് പുരസ്കാരം. ദലിത് ജീവിത പ്രാരാബ്ദങ്ങളും പ്രതിസന്ധികളുമാണ് കൃതിയുടെ പ്രമേയം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ദലിത്, ഗോത്ര വർഗങ്ങൾ വഹിച്ച പങ്ക് നിഷേധിക്കപ്പെട്ടതിന്റെ ചരിത്രവും കൃതിയിൽ വിവരിക്കുന്നുണ്ട്. 40ൽ അധികം പുസ്തകങ്ങൾ രചിച്ചു. ഇരുപത്തിയഞ്ചാം വയസ്സിൽ എഴുതിയ 'അക്കർമാശി' എന്ന ആത്മകഥാഖ്യാനമാണ് ആദ്യകൃതി. 'The outcaste' എന്ന പേരിൽ ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളം ഉൾെപ്പടെ പല ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.
നാഷനൽ ബുക്ക് അവാർഡ്
- ഫിക്ഷൻ - ജെയ്സൺ മോട് - 'ഹെൽ ഓഫ് എ ബുക്'
- നോൺ ഫിക്ഷൻ - ടിയ മൈൽസ് - 'ഓൾ ദാറ്റ് ഷീ കരിഡ്'
- പോയട്രി - മാർട്ടിൻ എസ്പട - 'ഫ്ലോട്ടെർസ്'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.