2021ൽ വിടപറഞ്ഞവർ

അ​​നി​​ൽ പ​​ന​​ച്ചൂ​​രാ​​ൻ

മ​​ല​​യാ​​ള ക​​വി​​യും ച​​ല​​ച്ചി​​ത്ര ഗാ​​ന​​ര​​ച​​യി​​താ​​വു​​ം. കോ​​വി​​ഡ്​ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വെ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന്​ 2021 ജ​​നു​​വ​​രി മൂ​​ന്നി​​ന്​ അ​​ന്ത​​രി​​ച്ചു.

ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ ന​​മ്പൂ​​തി​​രി

മ​ല​യാ​ള ച​ല​ച്ചി​ത്ര​രം​ഗ​ത്ത്​ മു​ത്ത​ച്ഛ​ൻ വേ​ഷ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​യി​രു​ന്നു. ക​ല്യാ​ണ​രാ​മ​നി​ലെ വേ​ഷം കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 2021 ജ​നു​വ​രി 20ന്​ ​അ​ന്ത​രി​ച്ചു.

ഡെ​​ന്നീ​​സ്‌ ജോ​​സ​​ഫ്‌

മ​​ല​​യാ​​ള തി​​ര​​ക്ക​​ഥാ​കൃ​​ത്തും സം​​വി​​ധാ​​യ​​ക​​നു​​ം. 1985ൽ ​​ജേ​​സി സം​​വി​​ധാ​​നം ​ചെ​​യ്​​​ത 'ഇൗ​​റ​​ൻ സ​​ന്ധ്യ' എ​​ന്ന ചി​​ത്ര​​ത്തി​​ന്​ തി​​ര​​ക്ക​​ഥ​​യെ​​ഴു​​തി ച​​ല​​ച്ചി​​ത്ര​​രം​​ഗ​​ത്ത്​ കാ​​ലെ​​ടു​​ത്തു​​വെ​​ച്ചു. 'മ​​നു അ​​ങ്കി​​ളി'​​ലൂ​​ടെ ആ​​ദ്യ സം​​വി​​ധാ​​യ​​ക​​നു​​മാ​​യി. 2021 മേ​​യ്​ 10ന്​ ​​അ​​ന്ത​​രി​​ച്ചു.

താ​​ണു പ​​ത്മ​​നാ​​ഭ​​ൻ

സൈ​​ദ്ധാ​​ന്തി​​ക ഭൗ​​തി​​ക ശാ​​സ്​​​ത്ര​​ജ്ഞ​​നാ​​യി​​രു​​ന്നു മ​​ല​​യാ​​ളി​​യാ​​യ താ​​ണു പ​​ത്മ​​നാ​​ഭ​​ൻ. പ​​ത്മ​​ശ്രീ, ഭ​​ട്​​​നാ​​ഗ​​ർ പു​​ര​​സ്​​​കാ​​രം, ബി​​ർ​​ള ശാ​​സ്​​​ത്ര പു​​ര​​സ്​​​കാ​​രം എ​​ന്നി​​വ നേ​​ടി​​യി​​ട്ടു​​ണ്ട്. 2021 സെ​​പ്​​​റ്റം​​ബ​​ർ 17ന്​ 64ാം ​​വ​​യ​​സ്സി​​ൽ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന്​ പു​​ണെ​​യി​​ൽ അ​​ന്ത​​രി​​ച്ചു.

തു​​റ​​വൂ​​ർ കു​​ട്ട​​പ്പ​​ൻ

എ​​റ​​ണാ​​കു​​ളം, കോ​​ട്ട​​യം ജി​​ല്ല​​ക​​ളി​​ലെ നാ​​ട​​ൻ ക​​ലാ​​രൂ​​പ​​മാ​​യ മ്ലാ​​വേ​​ലി വാ​​യ​​ന​​യു​​ടെ അ​​വ​​താ​​ര​​ക​​ൻ. കു​​ട്ട​​പ്പ​​ൻ ആ​​ശാ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന ഇ​​ദ്ദേ​​ഹം മ്ലാ​​വേ​​ലി വാ​​യ​​ന​​യെ ജ​​ന​​കീ​​യ​​മാ​​ക്കു​​ന്ന​​തി​​ൽ മി​​ക​​ച്ച സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി. 2021 ആ​​ഗ​​സ്​​​റ്റ്​ 23ന്​ ​​അ​​ന്ത​​രി​​ച്ചു.

കെ.​​എ. സി​​ദ്ദീ​​ഖ് ഹ​സ​​ൻ

ഇ​​സ്​​​ലാ​​മി​​ക പ​​ണ്ഡി​​തും വാ​​ഗ്​​​മി​​യും സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​നു​​ം. ജ​​മാ​​അ​​ത്തെ ഇ​​സ്​​​ലാ​​മി അ​​ഖി​​ലേ​​ന്ത്യ അ​​മീ​​റാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം 2021 ഏ​​പ്രി​​ൽ ആ​​റി​​ന്​ അ​​ന്ത​​രി​​ച്ചു.

കെ.​​ആ​​ർ. ഗൗ​​രി​​യ​​മ്മ

1957ൽ ​​കേ​​ര​​ള സം​​സ്ഥാ​​ന രൂ​​പ​​വ​​ത്​​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം ഇ.​​എം.​​എ​​സ്​ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന ക​​മ്യൂ​​ണി​​സ്​​​റ്റ്​ മ​​ന്ത്രി​​സ​​ഭ​​യി​​ൽ അം​​ഗ​​ം. 1957, 1960 കേ​​ര​​ള നി​​യ​​മ​​സ​​ഭ​​ക​​ളി​​ൽ ചേ​​ർ​​ത്ത​​ല​​യി​​ൽ​​നി​​ന്നും​ 1965 മു​​ത​​ൽ 1977 വ​​രെ​​യും 1980 മു​​ത​​ൽ 2006 വ​​രെ​​യും അ​​രൂ​​രി​​ൽ​​നി​​ന്നും​ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കാ​​ലം നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യി​​രു​​ന്നു. 2006 മാ​​ർ​​ച്ച് 31 വ​​രെ 16,832 ദി​​വ​​സ​​ം. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കാ​​ലം മ​​ന്ത്രി​​യാ​​യി​​രു​​ന്ന വ​​നി​​ത, പ്രാ​​യം​​കൂ​​ടി​​യ മ​​ന്ത്രി എ​​ന്നീ ഖ്യാ​​തി​​ക​​ളും ഗൗ​​രി​​യ​​മ്മ​​ക്ക്​ അ​​വ​​കാ​​​ശ​​പ്പെ​​ട്ട​​താ​​ണ്. 2021 മേ​​യ്​ 11ന്​ ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ പി.​​ആ​​ർ.​​എ​​സ്​ ആ​​ശു​​പ​​ത്രി​​യി​​ൽ 102ാം വ​​യ​​സ്സി​​ൽ അ​​ന്ത​​രി​​ച്ചു.

പീ​​ർ മു​​ഹ​​മ്മ​​ദ്

പ്ര​​സി​​ദ്ധ മാ​​പ്പി​​ള​​പ്പാ​​ട്ട്​ ഗാ​​യ​​ക​​ൻ. 2021 ന​​വം​​ബ​​ർ 16ന്​ ​​അ​​ന്ത​​രി​​ച്ചു.

പി. ​​ബാ​​ല​​ച​​ന്ദ്ര​​ൻ

മ​​ല​​യാ​​ള നാ​​ട​​ക​​കൃ​​ത്തും ച​​ല​​ച്ചി​​ത്ര​സം​​വി​​ധാ​​യ​​ക​​നും തി​​ര​​ക്ക​​ഥാ​​കൃ​​ത്തു​​ം. 2021 ഏ​​പ്രി​​ൽ അ​​ഞ്ചി​​ന്​ അ​​ന്ത​​രി​​ച്ചു.

യേ​​ശു​​ദാ​​സ​​ൻ

കേ​​ര​​ള​​ത്തി​​ലെ ജ​​ന​​പ്രി​​യ കാ​​ർ​​ട്ടൂ​​ണി​​സ്​​​റ്റ്​. 2021 ഒ​​ക്​​​ടോ​​ബ​​ർ ആ​​റി​​ന്​ അ​​ന്ത​​രി​​ച്ചു.

നെ​​ടു​​മു​​ടി വേ​​ണു

മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ​​യും ഇ​​ന്ത്യ​​ൻ സി​​നി​​മ​​യി​​ലെ​ത​​ന്നെ​​യും പ്ര​​തി​​ഭാ​​ധ​​ന​​രാ​​യ അ​​ഭി​​നേ​​താ​​ക്ക​​ളി​​ൽ ഒ​​രാൾ. യഥാർഥ പേര്​ കെ. ​​വേ​​ണു​​ഗോ​​പാ​​ൽ. മ​​ല​​യാ​​ള​​ത്തി​​ലും ത​​മി​​ഴി​​ലു​​മാ​​യി ഏ​​ക​​ദേ​​ശം 500ലേ​​റെ ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ച്ചു. ര​​ണ്ട്​ ദേ​​ശീ​​യ ച​​ല​​ച്ചി​​ത്ര അ​​വാ​​ർ​​ഡു​​ക​​ളും ആ​​റു സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​വാ​​ർ​​ഡും നേ​​ടി. 2021 ഒ​​ക്​​​​ടോ​​ബ​​ർ 11ന്​ ​​അ​​ന്ത​​രി​​ച്ചു.

പൂ​​വ​​ച്ച​​ൽ ഖാ​​ദ​​ർ

ക​​വി​​യും മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര​​ഗാ​​ന ര​​ച​​യി​​താ​​വു​​ം. കോ​​വി​​ഡ്​ ബാ​​ധ​​യെ തു​​ട​​ർ​​ന്ന്​ 2021 ജൂ​​ൺ 22ന്​ ​​തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ​ അ​​ന്ത​​രി​​ച്ച​​ു.

ക്രോ​​സ്​ ബെ​​ൽ​​റ്റ്​ മ​​ണി

മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര​​രം​​ഗ​​ത്തെ ആ​​ദ്യ​​കാ​​ല സം​​വി​​ധാ​​യ​​ക​​രി​​ൽ പ്ര​​മു​​ഖ​​ൻ. കെ. ​​വേ​​ലാ​​യു​​ധ​​ൻ നാ​​യ​​ർ എന്ന്​ യഥാർഥ പേര്​. നാ​​ൽ​​പ​​തോ​​ളം ച​​ല​​ച്ചി​​ത്ര​​ങ്ങ​​ൾ സം​​വി​​ധാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. 2021 ഒ​​ക്​​​ടോ​​ബ​​ർ 30ന്​ ​​അ​​ന്ത​​രി​​ച്ചു.

ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്​​​റ്റം മാ​​ർ​​ത്തോ​​മ്മ

മ​​ല​​ങ്ക​​ര​​യു​​ടെ ശ്ലൈ​​ഹിക സിം​​ഹാ​​സ​​ന​​ത്തിെ​​ൻ​​റ ഇ​​രു​​പ​​താം മാ​​ർ​​ത്തോ​​മ​​യും മ​​ല​​ങ്ക​​ര സ​​ഭ​​യു​​ടെ ആ​​ചാ​​ര്യ​​നും മ​​ല​​ങ്ക​​ര മാ​​ർ​​ത്തോ​​മ്മ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​മാ​​യി​​രു​​ന്നു. പ​​ത്മ​​ഭൂ​​ഷ​​ൺ ബഹുമതി ലഭിച്ചിട്ടുണ്ട്​. 2021 മേ​​യ്​ അ​​ഞ്ചി​​ന്​ അ​​ന്ത​​രി​​ച്ചു.

ആ​​ർ. ബാ​​ല​​കൃ​​ഷ്ണ​​പിള്ള

കേ​​ര​​ള​​ത്തി​​ലെ മു​​ൻ മ​​ന്ത്രി​​യും കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്​ ബി ​​നേ​​താ​​വു​​ം. മ​​ന്ത്രി, എം.​​പി, എം.​​എ​​ൽ.​​എ, പ​​ഞ്ചാ​​യ​​ത്ത്​ പ്ര​​സി​​ഡ​​ൻ​​റ്​ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു. 2021 മേ​​യ്​ മൂ​​ന്നി​​ന്​ അ​​ന്ത​​രി​​ച്ചു.

ടി.​​കെ. അ​​ബ്​​​ദു​​ല്ല

ഇ​​സ്​​​ലാ​​മി​​ക ചി​​ന്ത​​ക​​നും പ​​ത്രാ​​ധി​​പ​​രും ജ​​മാ​​അ​​ത്തെ ഇ​​സ്​​​ലാ​​മി മു​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻ​​റും ദേ​​ശീ​​യ നി​​ർ​​വാ​​ഹ​​ക സ​​മി​​തി അം​​ഗ​​വു​​ം. 2021 ഒ​​ക്​​​ടോ​​ബ​​ർ 15ന്​ ​​അ​​ന്ത​​രി​​ച്ചു.

ബി​​ച്ചു തി​​രു​​മ​​ല

മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര​​ഗാ​​ന ര​​ച​​യി​​താ​​വും ക​​വി​​യു​​ം. യഥാർഥ പേര്​ ബി. ​​ശി​​വ​​ശ​​ങ്ക​​ര​​ൻ നാ​​യ​​ർ. േക​​ര​​ള സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര പു​​ര​​സ്​​​കാ​​രം ര​​ണ്ടു​ ത​​വ​​ണ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 2021 ന​​വം​​ബ​​ർ 26ന്​ ​​അ​​ന്ത​​രി​​ച്ചു.

വി​​ഷ്ണു​ നാ​​രാ​​യ​​ണ​​ൻ ന​​മ്പൂ​​തി​​രി

മ​​ല​​യാ​​ള ക​​വി​​യും ഭാ​​ഷാ​​പ​​ണ്ഡി​​ത​​നും വാ​​ഗ്​​​മി​​യും സാം​​സ്​​​കാ​​രി​​ക ചി​​ന്ത​​ക​​നു​​ം. 2021 ഫെ​​ബ്രു​​വ​​രി 25ന്​ ​​അ​​ന്ത​​രി​​ച്ചു.

മാ​​ട​​മ്പ് കു​​ഞ്ഞു​​കു​​ട്ട​​ൻ

പ്ര​​ശ​​സ്​​​ത​​ മ​​ല​​യാ​​ള സാ​​ഹി​​ത്യ​​കാ​​ര​​നും തി​​ര​​ക്ക​​ഥാ​​കൃ​​ത്തും അ​​ഭി​​നേ​​താ​​വു​​ം. കേ​​ര​​ള ​സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡും ദേ​​ശീ​​യ ച​​ല​​ച്ചി​​ത്ര പു​​ര​​സ്​​​കാ​​ര​​വും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 2021 മേ​​യ്​ 11ന്​ ​​കോ​​വി​​ഡ്​ ബാ​​ധി​​ച്ച്​ മ​​രി​ച്ചു.

കൊ​​ല്ലം ബാ​​ബു

കാ​​ഥി​​ക​​നും നാ​​ട​​ക​​സം​​വി​​ധാ​​യ​​ക​​നു​​ം. യഥാർഥ പേര്​ മു​​കു​​ന്ദ​​ൻ പി​​ള്ള. ​കേ​​ര​​ള സം​​ഗീ​​ത​​നാ​​ട​​ക അ​​ക്കാ​​ദ​​മി പു​​ര​​സ്‌​​കാ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 2021 സെ​​പ്​​​റ്റം​​ബ​​ർ 12ന്​ ​​അ​​ന്ത​​രി​​ച്ചു.

കെ.​എ​സ്. സേ​തു​മാ​ധ​വ​ൻ

പ്ര​ശ​സ്ത സി​നി​മ സം​വി​ധാ​യ​ക​ൻ കെ.​എ​സ്. സേ​തു​മാ​ധ​വ​ൻ (90). ഡിസംബർ 24നാണ്​ അന്തരിച്ചത്​. മ​ല​യാ​ള​ത്തി​ന്​ പു​റ​മേ ഹി​ന്ദി, തെ​ലു​ങ്ക്​, ത​മി​ഴ്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലു​മാ​യി 60ല​ധി​കം സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്​​തു. 1960ൽ '​വീ​ര​വി​ജ​യ' എ​ന്ന സിം​ഹ​ള ചി​ത്ര​ത്തി​ലൂ​ടെ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി. മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​ഹി​ത്യ​കൃ​തി​ക​ൾ സി​നി​മ​യാ​ക്കി​യ സം​വി​ധാ​യ​ക​ൻ. 10 ത​വ​ണ ദേ​ശീ​യ പു​ര​സ്കാ​ര​വും എ​ട്ടു ത​വ​ണ സം​സ്ഥാ​ന പു​ര​സ്കാ​ര​വും നാ​ലു ത​വ​ണ ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്. 2009ൽ ​ജെ.​സി. ഡാ​നി​യ​ൽ പു​ര​സ്കാ​രം ന​ൽ​കി കേ​ര​ള സ​ർ​ക്കാ​ർ ആ​ദ​രി​ച്ചു.

കെ.​​കെ. രാ​​മ​​ച​​ന്ദ്ര​​ൻ മാ​​സ്​​​റ്റ​​ർ

അ​​ധ്യാ​​പ​​ക​​നും മു​​ൻ മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​ം. 2021 ജ​​നു​​വ​​രി ഏ​​ഴി​​ന്​ അ​​ന്ത​​രി​​ച്ചു.

കെ.​​പി. പി​​ള്ള

മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര​ സം​​വി​​ധാ​​യ​​ക​​ൻ. 2021 ആ​​ഗ​​സ്​​​റ്റ്​ 31ന്​ ​​അ​​ന്ത​​രി​​ച്ചു.

തോ​​പ്പി​​ൽ ആ​​േ​​ൻ​​റാ

മ​​ല​​യാ​​ള പി​​ന്ന​​ണി​ഗാ​​യ​​ക​​ൻ. 2021 ഡി​​സം​​ബ​​ർ നാ​​ലി​​ന്​ അ​​ന്ത​​രി​​ച്ചു.

എ​​സ്. ര​​മേ​​ശ​​ൻ നാ​​യ​​ർ

മ​​ല​​യാ​​ള​​ത്തി​​ലെ ക​​വി​​യും ച​​ല​​ച്ചി​​ത്ര​​ഗാ​​ന ര​​ച​​യി​​താ​​വു​​ം. 450ഒാ​​ളം ഗാ​​ന​​ങ്ങ​​ൾ ര​​ചി​​ച്ചു. കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി​​യു​​ടെ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​ക്കു​​ള്ള പു​​ര​​സ്​​​കാ​​ര​ം, ​കേ​​ന്ദ്ര സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി പു​​ര​​സ്​​​കാ​​രം​ തുടങ്ങിയവ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. കോ​​വി​​ഡ്​ ബാ​​ധി​​ത​​നാ​​യി ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ 2021 ജൂ​​ൺ 18ന്​ ​​അ​​ന്ത​​രി​​ച്ചു.

തോ​​മ​​സ് ജോ​​സ​​ഫ്

മ​​ല​​യാ​​ള ചെ​​റു​​ക​​ഥാ​​കൃ​​ത്ത്​. കേ​​ര​​ള​ സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡ്‌ ല​​ഭി​​ച്ചു. 2021 ജൂ​​ലൈ 29ന്​ ​​അ​​ന്ത​​രി​​ച്ചു.

പാ​​ലാ ത​​ങ്കം

നാ​​ട​​ക-​​ച​​ല​​ച്ചി​​ത്ര അ​​ഭി​​നേ​​ത്രി​​. ഗാ​​യി​​ക​​യാ​​യും ഡ​​ബ്ബി​​ങ് ആ​​ർ​​ട്ടി​​സ്​​​റ്റാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു. 2021 ജ​​നു​​വ​​രി 10ന്​ ​​അ​​ന്ത​​രി​​ച്ചു.

പി. ​​കേ​​ശ​​വ​​ൻ‌ നാ​​യ​​ർ

മ​​ല​​യാ​​ള​​ത്തി​​ലെ ശാ​​സ്ത്ര​​സാ​​ഹി​​ത്യ​​കാ​​ര​​ന്മാ​​രി​​ലൊ​​രാ​​ൾ. കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി എ​​ൻ​​ഡോ​​വ്മെ​​ൻ​​റ്​ അ​​വാ​​ർ​​ഡ് നേ​​ടി​​യി​​ട്ടു​​ണ്ട്. 2021 മേ​​യ്​ ആ​​റി​​ന്​ അ​​ന്ത​​രി​​ച്ചു.

പി.​​എ​​സ്. നി​​വാ​​സ്

ഇ​​ന്ത്യ​​ൻ ഛായാ​​ഗ്രാ​​ഹ​​ക​​നും സം​​വി​​ധാ​​യ​​ക​​നും ച​​ല​​ച്ചി​​ത്ര​​നി​​ർ​​മാ​​താ​​വു​​മാ​​ണ്. മി​​ക​​ച്ച ഛായാ​​ഗ്രാ​​ഹ​​ക​​നു​​ള്ള ദേ​​ശീ​​യ​​പു​​ര​​സ്കാ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

റി​​സ​​ബാ​​വ

മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര അ​​ഭി​​നേ​​താ​​വും ഡ​​ബ്ബി​​ങ്​ ആ​​ർ​​ട്ടി​​സ്​​​റ്റു​​ം. 2021 സെ​​പ്​​​റ്റം​​ബ​​ർ 13ന്​ ​​അ​​ന്ത​​രി​​ച്ചു.

എം.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര വാ​ര്യ​ർ

എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു. ആ​ഗ​സ്റ്റി​ൽ അ​ന്ത​രി​ച്ചു.

പ്ര​​കാ​​ശാ​​ന​​ന്ദ

ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു​​വി​െ​​ൻ​​റ ശി​​ഷ്യ​​പ​​ര​​മ്പ​​ര​​യി​​ൽ​​പെ​​ട്ട സ​​ന്യാ​​സി​​യും ശ്രീ​​നാ​​രാ​​യ​​ണ ധ​​ർ​​മ​​സം​​ഘം ട്ര​​സ്​​​റ്റ്​ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും പ്ര​​സി​​ഡ​​ൻ​​റു​​ം. 2021 ജൂ​​ലൈ ഏ​​ഴി​​ന്​ അ​​ന്ത​​രി​​ച്ചു.

വി.​​എം. കു​​ട്ടി

മാ​​പ്പി​​ള​​പ്പാ​​ട്ട് ഗാ​​യ​​ക​​ൻ എ​​ന്ന​​നി​​ല​​യി​​ൽ കേ​​ര​​ള​​ത്തി​​ലെ പ​​ഴ​​യ​​തും പു​​തി​​യ​​തു​​മാ​​യ ത​​ല​​മു​​റ​​ക​​ൾ​​ക്ക് ഒ​​രു​​പോ​​ലെ സു​​പ​​രി​​ചി​​ത​​നാ​​യ വ്യ​​ക്തി​​യാ​​ണ്‌ വി.​​എം. കു​​ട്ടി എ​​ന്ന വ​​ട​​ക്കു​​ങ്ങ​​ര മു​​ഹ​​മ്മ​​ദ് കു​​ട്ടി. കേ​​ര​​ള സം​​ഗീ​​ത​​നാ​​ട​​ക അ​​ക്കാ​​ദ​​മി പു​​ര‍സ്കാ​​രം, ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​പ്പി​​ള സ്​​​റ്റ​​ഡീ​​സ് പു​​ര‍സ്കാ​​രം എ​​ന്നി​​വ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 2021 ഒ​​ക്ടോ​​ബ​​ർ 13ന്​ ​​അ​​ന്ത​​രി​​ച്ചു.

എ. ​​ശാ​​ന്ത​​കു​​മാ​​ർ

മ​​ല​​യാ​​ള നാ​​ട​​ക​​കൃ​​ത്ത്​. 2010ൽ ​​മി​​ക​​ച്ച നാ​​ട​​ക​​കൃ​​ത്തി​​നു​​ള്ള കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി പു​​ര​​സ്കാ​​രം നേ​​ടി​​. 2021 ജൂ​​ൺ 16ന്​ ​​അ​​ന്ത​​രി​​ച്ചു.

എം. ​​ശാ​​ര​​ദ മേ​​നോ​​ൻ

മ​​നഃ​​ശാ​​സ്ത്ര​​ജ്ഞ​​യും സാ​​മൂ​​ഹി​​ക​​പ്ര​​വ​​ർ​​ത്ത​​ക​​യും. പ​​ത്മ​​ഭൂ​​ഷ​​ൺ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 2021 ഡി​​സം​​ബ​​ർ അ​​ഞ്ചി​​ന്​ അ​​ന്ത​​രി​​ച്ചു.

ഒ. ​​കൃ​​ഷ്ണ​​ൻ പാ​​ട്യം

മ​​ല​​യാ​​ള സാ​​ഹി​​ത്യ​​കാ​​രൻ. കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി പു​​ര​​സ്കാ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 2021 മേ​​യ്​ 19ന്​ ​​അ​​ന്ത​​രി​​ച്ചു.

ഡോ. ​​കെ. അ​​ബ്‌​​ദു​​റ​​ഹ്‌​​മാ​​ൻ

ഡോ​​ക്ട​​റും സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​നും. 2021 ഏ​​പ്രി​​ൽ 16ന്​ ​​അ​​ന്ത​​രി​​ച്ചു.

ഡോ. ​​കെ. ശാ​​ര​​ദാ​​മ​​ണി

കേ​​ര​​ളീ​​യ സാ​​മൂ​​ഹി​​ക ശാ​​സ്ത്ര​​ജ്ഞ​​യും എ​​ഴു​​ത്തു​​കാ​​രി​​യു​​മാ​​യി​​രു​​ന്നു. 2021 മേ​​യ്​ 26ന്​ ​​അ​​ന്ത​​രി​​ച്ചു.

കെ.​​എം. ചു​​മ്മാ​​ർ

സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​സേ​​നാ​​നി​​യും​ ച​​രി​​ത്ര​​കാ​​ര​​നും​ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​ം. ര​​ണ്ടു​​ത​​വ​​ണ കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി അം​​ഗ​​മാ​​യി​​രു​​ന്നു. 2021 ഏ​​പ്രി​​ൽ 10ന്​ ​​അ​​ന്ത​​രി​​ച്ചു.

മാ​​മ്മ​​ൻ വ​​ർ​​ഗീ​​സ്

മ​​നോ​​ര​​മ ആ​​ഴ്​​​ച​​പ്പ​​തി​​പ്പ്​ ചീ​​ഫ്​ എ​​ഡി​​റ്റ​​റും മ​​ല​​യാ​​ള മ​​നോ​​ര​​മ പ്രി​​ൻ​​റ​​ർ ആ​​ൻ​​ഡ്​ പ​​ബ്ലി​​ഷ​​റും മു​​ൻ മാ​​നേ​​ജി​​ങ്​ എ​​ഡി​​റ്റ​​റു​​ം. 2021 മേ​​യ്​ ഒ​​ന്നി​​ന്​ അ​​ന്ത​​രി​​ച്ചു.

മാ​​ത്തൂ​​ർ ഗോ​​വി​​ന്ദ​​ൻ​​കു​​ട്ടി

ക​​ഥ​​ക​​ളി ക​​ലാ​​കാ​​ര​​ൻ. കേ​​ര​​ള​ സം​​സ്ഥാ​​ന ക​​ഥ​​ക​​ളി പു​​ര​​സ്കാ​​രം, കേ​​ന്ദ്ര സം​​ഗീ​​ത​​നാ​​ട​​ക അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡ്, സം​​സ്ഥാ​​ന സം​​ഗീ​​ത​​നാ​​ട​​ക അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡ് തു​​ട​​ങ്ങി നി​​ര​​വ​​ധി അ​​വാ​​ർ​​ഡി​​ന​​ർ​​ഹ​​നാ​​യി​​.

ളാ​​ഹ ഗോ​​പാ​​ല​​ൻ

ആ​​ദി​​വാ​​സി പ്ര​​വ​​ർ​​ത്ത​​ക​​നും ചെ​​ങ്ങ​​റ സ​​മ​​ര​​നാ​​യ​​ക​​നു​​മാ​​യി​​രു​​ന്നു. 2021 സെ​​പ്​​​റ്റം​​ബ​​ർ 22ന്​ ​​അ​​ന്ത​​രി​​ച്ചു.

ബി. ​​രാ​​ഘ​​വ​​ൻ

സി.​​പി.​​എം പ്ര​​വ​​ർ​​ത്ത​​ക​​നും മുൻ നിയമസഭാംഗവും. 2021 ഫെ​​ബ്രു​​വ​​രി 23ന്​ ​​അ​​ന്ത​​രി​​ച്ചു.

മേ​​ള ര​​ഘു

മേ​​ള​​യി​​ലെ നാ​​യ​​ക​​ക​​ഥാ​​പാ​​ത്ര​​ത്തെ അ​​വ​​ത​​രി​​പ്പി​​ച്ച ന​​ട​​നാ​​യി​​രു​​ന്നു. 2021 മേ​​യ്​ നാ​​ലി​​ന്​ അ​​ന്ത​​രി​​ച്ചു.

പി.​ടി. തോ​മ​സ്​

കെ.​പി.​സി.​സി​യു​ടെ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റും 2016 മു​ത​ൽ 2021വ​രെ തൃ​ക്കാ​ക്ക​ര​യി​ൽ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​വും മുൻ ലോ​ക്സ​ഭ​ അം​ഗ​വു​മാ​യി​രു​ന്നു. ഡി​സം​ബ​ർ 22ന്​ ​അ​ർ​ബു​ദ ബാ​ധി​ത​നാ​യി വെ​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു.

കെ.​​വി. വി​​ജ​​യ​​ദാ​​സ്

സി.​​പി.​​എം പ്ര​​വ​​ർ​​ത്ത​​ക​​നും മുൻ നിയമസഭാംഗവും. 2021 ജ​​നു​​വ​​രി 18ന്​ ​​അ​​ന്ത​​രി​​ച്ചു.

വ​​ട​​മ​​ൺ ദേ​​വ​​കി​​യ​​മ്മ

ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ ക​​ലാ​​കാ​​രി​​. കൊ​​ല്ലം അ​​ഞ്ച​​ൽ സ്വ​​ദേ​​ശി​​. 2021 മേ​​യ്​ 25ന്​ ​​അ​​ന്ത​​രി​​ച്ചു.

സു​കു​മാ​ർ ക​ക്കാ​ട്

മ​ല​യാ​ളം എ​ഴു​ത്തു​കാ​ര​നും ക​വി​യു​മാ​യി​രു​ന്നു. ഏ​പ്രി​ൽ 23ന്​ ​അ​ന്ത​രി​ച്ചു.

സു​മം​ഗ​ല

മ​ല​യാ​ള ബാ​ല​സാ​ഹി​ത്യ​കാ​രി​യും ച​രി​ത്ര​കാ​രി​യും വി​വ​ർ​ത്ത​ക​യും നോ​വ​ലി​സ്റ്റു​ം. യ​ഥാ​ർ​ഥ പേ​ര്–​ലീ​ല ന​മ്പൂ​തി​രി​പ്പാ​ട്. ഏ​പ്രി​ൽ 27ന്​ ​അ​ന്ത​രി​ച്ചു.

നി​ലം​പേ​രൂ​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ

മ​ല​യാ​ള ക​വി​. ജ​നു​വ​രി ര​ണ്ടി​ന്​ അ​ന്ത​രി​ച്ചു.

പി.​കെ. വാ​ര്യ​ർ

പ്ര​സി​ദ്ധ​ ആ​യു​ർ​വേ​ദ വൈ​ദ്യ​ൻ. കോട്ടക്കൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലെ പ്ര​ധാ​ന വൈ​ദ്യ​നും മാ​നേ​ജി​ങ്​ ട്ര​സ്റ്റി​യു​ം. ജൂ​ലൈ 10ന്​ ​അ​ന്ത​രി​ച്ചു.

ആ​​ർ.​​എ​​ൽ. ഭാ​​ട്ട്യ

ര​​ഘു​​ന​​ന്ദ​​ലാ​​ൽ ഭാ​​ട്ട്യ എ​​ന്നാ​​ണ്​ മു​​ഴു​​വ​​ൻ പേ​​ര്. 2004 ജൂ​​ൺ 23 മു​​ത​​ൽ ജൂ​​ലൈ 10 വ​​രെ കേ​​ര​​ള ഗ​​വ​​ർ​​ണ​​റാ​​യി​​രു​​ന്നു. ബി​​ഹാ​​ർ ഗ​​വ​​ർ​​ണ​​റാ​യും സേ​​വ​​ന​​മ​​നു​​ഷ്​​​ഠി​​ച്ചി​​ട്ടു​​ണ്ട്.

ദി​​ലീ​​പ് കു​​മാ​​ർ

ഉ​​ർ​​ദു-​ഹി​​ന്ദി ച​​ല​​ച്ചി​​ത്ര​​ലോ​​ക​​ത്തെ െഎ​​തി​​ഹാ​​സി​​ക ന​​ട​​ൻ. പാ​​ർ​​ല​​മെ​​ൻ​​റ്​ മു​​ൻ അം​​ഗം. ബോ​​ളി​​വു​​ഡി​​ലെ ഖാ​​ൻ​​മാ​​രി​​ൽ ആ​​ദ്യ​​ത്തെ​​യാ​​ളാ​​ണ്​ ദി​​ലീ​​പ്​​​ഖാ​​ൻ എ​​ന്ന യൂ​​സു​​ഫ്​ ഖാ​​ൻ. 2021 ജൂ​​ലൈ ഏ​​ഴി​​ന്​ അ​​ന്ത​​രി​​ച്ചു.

സു​​ന്ദ​​ർ​​ലാ​​ൽ ബ​​ഹു​​ഗു​​ണ

ഇ​​ന്ത്യ​​യി​​ലെ ശ്ര​​ദ്ധേ​​യ​​നാ​​യ പ​​രി​​സ്ഥി​​തി​പ്ര​​വ​​ർ​​ത്ത​​ക​​നും ചി​​പ്​​​കോ പ്ര​​സ്ഥാ​​ന​​ത്തിെ​​ൻ​​റ നേ​​താ​​വും. 2021 മേ​​യ്​ 21ന്​ ​​അ​​ന്ത​​രി​​ച്ചു.

സ്​​​റ്റാ​​ൻ സ്വാ​​മി

ജെ​​സ്യൂ​​ട്ട്​ ഒാ​​ർ​​ഡ​​റി​​ലെ ഇ​​ന്ത്യ​​ൻ റോ​​മ​​ൻ ക​​ത്തോ​​ലി​​ക്ക പു​​രോ​​ഹി​​ത​​നും ഗോ​​ത്രാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യി​​രു​​ന്നു സ്​​​റ്റാ​​നി​​സ്ലാ​​സ്​ ലൂ​​ർ​​ദു​​സ്വാ​​മി എ​​ന്ന സ്​​​റ്റാ​​ൻ സ്വാ​​മി. ഇ​​ന്ത്യ​​യി​​ൽ ഭ​​ര​​ണ​​കൂ​​ട ഭീ​​ക​​ര​​ത​​ക്കി​​ര​​യാ​​യി 2021 ജൂ​​ലൈ അ​​ഞ്ചി​​ന്​ അ​​ന്ത​​രി​​ച്ചു.

ഭൂട്ട സി​​ങ്​

ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു​​ള്ള നേ​​താ​​വ്​. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ആ​​ഭ്യ​​ന്ത​​ര​മ​​ന്ത്രി​​. 2021 ജ​​നു​​വ​​രി ര​​ണ്ടി​​ന്​ അ​​ന്ത​​രി​​ച്ചു.

മ​​ഹേ​​ഷ് കു​​മാ​​ർ കാ​​ത്തി

ഇ​​ന്ത്യ​​ൻ ച​​ല​​ച്ചി​​ത്ര നി​​രൂ​​പ​​ക​​നും തെ​​ലു​​ങ്ക് സി​​നി​​മ ന​​ട​​നു​​മാ​​യി​​രു​​ന്നു. 2021 ജൂ​​ലൈ 10ന്​ ​​അ​​ന്ത​​രി​​ച്ചു.

എം.​​കെ. മു​​ഖ​​ർ​​ജി

സു​​പ്രീം​​കോ​​ട​​തി മു​​ൻ ജ​​ഡ്ജി​​. യഥാർഥപേര്​ മ​​നോ​​ജ് കു​​മാ​​ർ മു​​ഖ​​ർ​​ജി. നേ​​താ​​ജി സു​​ഭാ​​ഷ്​​​ച​​ന്ദ്ര ബോ​​സി​െ​​ൻ​​റ തി​​രോ​​ധാ​​നം അ​​ന്വേ​​ഷി​​ച്ച മു​​ഖ​​ർ​​ജി ക​​മീ​​ഷ​െ​​ൻ​​റ ത​​ല​​വ​​നാ​​യി​​രു​​ന്നു. 2021 ഏ​​പ്രി​​ൽ 17ന്​ ​​അ​​ന്ത​​രി​​ച്ചു.

ഗി​​രാ സാ​​രാ​​ഭാ​​യ്

ഇ​​ന്ത്യ​​ൻ വാ​​സ്തു​​ശി​​ൽ​​പി​​യും ഡി​​സൈ​​ന​​റും അ​​ധ്യാ​​പി​​ക​​യു​മാ​​യി​​രു​​ന്നു. 2021 ജൂ​​ലൈ 15ന്​ ​​അ​​ന്ത​​രി​​ച്ചു.

ഗു​​ലാം മു​​സ്ത​​ഫ ഖാ​​ൻ

ഹി​​ന്ദു​​സ്ഥാ​​നി സം​​ഗീ​​ത​​ജ്ഞ​​നും പി​​ന്ന​​ണി​ഗാ​​യ​​ക​​നു​​ം. പ​​ത്മ​​ഭൂ​​ഷ​​ണും പ​​ത്മ​​വി​​ഭൂ​​ഷ​​ണും ല​​ഭി​​ച്ചു. 2021 ജ​​നു​​വ​​രി 17ന്​ ​​അ​​ന്ത​​രി​​ച്ചു.

ഗെ​​യി​​ൽ ഓം​​വെ​​ദ്ത്

അ​​മേ​​രി​​ക്ക​​ൻ വം​​ശ​​ജ​​യാ​​യ ഇ​​ന്ത്യ​​ൻ പ​​ണ്ഡി​​ത​​യും സാ​​മൂ​​ഹി​​ക ശാ​​സ്ത്ര​​ജ്ഞ​​യും മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​യു​​ം. 2021 ആ​​ഗ​​സ്​​​റ്റ്​ 25ന്​ ​​അ​​ന്ത​​രി​​ച്ചു.

ച​​ന്ദ്രോ തോ​​മ​​ർ

ഷാ​​ർ​​പ്​ ഷൂ​​ട്ട​​ർ വ​​നി​​ത​​യാ​​യി​​രു​​ന്നു ഉ​​ത്ത​​ർ​​പ്ര​​ദേ​​ശു​​കാ​​രി​​യാ​​യ തോ​​മ​​ർ. 2021 ഏ​​പ്രി​​ൽ 30ന്​ ​​അ​​ന്ത​​രി​​ച്ചു.

ഭൂ​​ട്ട ജ​​ഗ്‌​​ജി​​ത് കൗ​​ർ

ഇ​​ന്ത്യ​​യി​​ലെ ഹി​​ന്ദി-​​ഉ​​ർ​​ദു ഗാ​​യി​​ക​​യാ​​യി​​രു​​ന്നു. 2021 ആ​​ഗ​​സ്​​​റ്റ്​ 15ന്​ ​​അ​​ന്ത​​രി​​ച്ചു.

ജി. ​​വെ​​ങ്ക​​ട സു​​ബ്ബ​​യ്യ

ക​​ന്ന​​ട എ​​ഴു​​ത്തു​​കാ​​ര​​നും വ്യാ​​ക​​ര​​ണ​​പ​​ണ്ഡി​​ത​​നും ലെ​​ക്സി​​ക്കോ​​ഗ്രാ​​ഫ​​റും സാ​​ഹി​​ത്യ വി​​മ​​ർ​​ശ​​ക​​നു​​ം. പ​​ത്മ​​ശ്രീ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 2021 ഏ​​പ്രി​​ൽ 19ന്​ ​​അ​​ന്ത​​രി​​ച്ചു.

ഫാ. ​​ജേ​​ക്ക​​ബ് പ​​ള്ളി​​പ്പു​​റ​​ത്ത്

ക​​ർ​​ണാ​​ട​​ക​​യി​​ലെ മു​​ൻ എം.​​എ​​ൽ.​​എ​​യും ക്രൈ​​സ്ത​​വ പു​​രോ​​ഹി​​ത​​നു​​ം. ഇ​​ന്ത്യ​​യി​​ലെ​​ത​​ന്നെ എം.​​എ​​ൽ.​​എ​യാ​​കു​​ന്ന ആ​​ദ്യ​​ക്രൈ​​സ്ത​​വ പു​​രോ​​ഹി​​ത​​ൻ. 2021 മാ​​ർ​​ച്ച്​ 29ന്​ ​​അ​​ന്ത​​രി​​ച്ചു.

അ​​ജി​​ത്​ സി​​ങ്​

ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ച​​ര​​ൺ സി​​ങ്ങിെ​​ൻ​​റ മ​​ക​​ൻ. ലോ​​ക്​​​ദ​​ൾ പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. 2021 മേ​​യ്​ ആ​​റി​​ന്​ അ​​ന്ത​​രി​​ച്ചു.

പു​​നീ​​ത് രാ​​ജ്‍കു​​മാ​​ർ

പ്ര​​മു​​ഖ ക​​ന്ന​​ട ച​​ല​​ച്ചി​​ത്ര അ​​ഭി​​നേ​​താ​​വും ടെ​​ലി​​വി​​ഷ​​ൻ അ​​വ​​താ​​ര​​ക​​നും ഗാ​​യ​​ക​​നും ച​​ല​​ച്ചി​​ത്ര നി​​ർ​​മാ​​താ​​വു​​ം. 2021 ഒ​​ക്​​​ടോ​​ബ​​ർ 29ന്​ ​​ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന്​ അ​​ന്ത​​രി​​ച്ചു.

അ​​നി​​ൽ ധ​​ർ​​ക​​ർ

പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യി​​രു​​ന്നു. 2021 മാ​​ർ​​ച്ച്​ 26ന്​ ​​അ​​ന്ത​​രി​​ച്ചു.

വി​​വേ​​ക്

ത​​മി​​ഴ്​ ച​​ല​​ച്ചി​​ത്ര​​മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ ഹാ​​സ്യ​​ന​​ട​​ൻ. 2021 ഏ​​പ്രി​​ൽ 17ന്​ ​​അ​​ന്ത​​രി​​ച്ചു.

ആ​​ർ. കൃ​​ഷ്ണ​​മൂ​​ർ​​ത്തി

ചരി​ത്രകാരനും ​​തമി​​ഴ്​ ദി​​ന​​പ​​ത്രം മു​​ൻ എ​​ഡി​​റ്റ​റുമാ​​ണ്. ആ​​ർ.​​കെ എ​​ന്നും അ​​റി​​യ​​പ്പെ​​ട്ടു. 2021 മാ​​ർ​​ച്ച്​ നാ​​ലി​​ന്​ അ​​ന്ത​​രി​​ച്ചു.

ആ. ​​മാ​​ധ​​വ​​ൻ

ത​​മി​​ഴ് സാ​​ഹി​​ത്യ​​കാ​​ര​​ൻ. കേ​​ന്ദ്ര ​സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡ്‌ ല​​ഭി​​ച്ചു. 2021 ജ​​നു​​വ​​രി അ​​ഞ്ചി​​ന്​ അ​​ന്ത​​രി​​ച്ചു.

കെ.​​എം. റോ​​യ്

പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നും എ​​ഴു​​ത്തു​​കാ​​ര​​നു​​ം. 2021 സെ​​പ്​​​റ്റം​​ബ​​ർ 18ന്​ ​​അ​​ന്ത​​രി​​ച്ചു.

മാ​​ധ​​വ് സി​​ങ്​ സോ​​ള​​ങ്കി

ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും ന​​ര​​സിം​​ഹ റാ​​വു മ​​ന്ത്രി​​സ​​ഭ​​യി​​ൽ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്നു. നാ​​ലു​​ത​​വ​​ണ ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്നു. രാ​​ജീ​​വ് ഗാ​​ന്ധി മ​​ന്ത്രി​​സ​​ഭ​​യി​​ൽ ആ​​സൂ​​ത്ര​​ണ വ​​കു​​പ്പ് സ​​ഹ​​മ​​ന്ത്രി​​യാ​​യും സേ​​വ​​ന​​മ​​നു​​ഷ്​​​ഠി​​ച്ചി​​ട്ടു​​ണ്ട്. 2021 ജ​​നു​​വ​​രി ഒ​​മ്പ​​തി​​ന് അ​​ന്ത​​രി​​ച്ചു.

മി​​ൽ​​ഖ സി​​ങ്​

ഇ​​ന്ത്യ​​ക​​ണ്ട ഏ​​റ്റ​​വും മി​​ക​​ച്ച കാ​​യി​​ക​​താ​​ര​​ങ്ങ​​ളി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു. 'പ​​റ​​ക്കും സി​​ഖ്' എ​​ന്ന അ​​പ​​ര​​നാ​​മ​​ത്തി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന മി​​ൽ​​ഖ സി​​ങ് മ​​ധ്യ​​ദൂ​​ര ഓ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു പ്ര​​ക​​ട​​നം. ഒ​​ന്നി​​ല​​ധി​​കം ഒ​​ളി​​മ്പി​​ക്സ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധാ​നം ചെ​യ്​​തി​ട്ടു​​ണ്ട്. 2021 ജൂ​​ൺ 18ന്​ ​​അ​​ന്ത​​രി​​ച്ചു.

ല​​ക്ഷ്മ​​ൺ പൈ

​​ഇ​​ന്ത്യ​​ൻ ചി​​ത്ര​​കാ​​ര​​ൻ. പ​​ത്മ​​ഭൂ​​ഷ​​ൺ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 2021 മാ​​ർ​​ച്ച്​ 14ന്​ ​​അ​​ന്ത​​രി​​ച്ചു.

മോ​​ഹ​​ൻ മി​​ശ്ര

ക​​രി​​മ്പ​​നി​​യു​​ടെ പ​​ഠ​​ന​​ത്തി​​നും ആം​​ഫോ​​ട്ടെ​​റി​​സി​​ൻ ബി ​​ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ചി​​കി​​ത്സ​​ക്കും പേ​​രു​​കേ​​ട്ട ഡോ​​ക്ടർ. പ​​ത്മ​​ശ്രീ ലഭിച്ചിട്ടുണ്ട്. 2021 മേ​​യ്​ ആ​​റി​​ന്​ അ​​ന്ത​​രി​​ച്ചു.

മൗ​​ലാ​​ന വ​​ഹീ​​ദു​​ദ്ദീ​​ൻ ഖാ​​ൻ

ഇ​​ന്ത്യ​​ൻ ഇ​​സ്​​​ലാ​​മി​​ക പ​​ണ്ഡി​​ത​​ൻ. പ​​ത്മ​​ഭൂ​​ഷ​​ൺ അ​​വാ​​ർ​​ഡ് ഉ​​ൾ​​പ്പെ​​ടെ അം​​ഗീ​​കാ​​ര​​ങ്ങ​​ൾ നേ​​ടി​​. കോ​​വി​​ഡ് ബാ​​ധി​​ത​​നാ​​യി 2021 ഏ​​പ്രി​​ൽ 21ന് ​​അ​​ന്ത​​രി​​ച്ചു.

വി. ​​ക​​ല്യാ​​ണം

ഇ​​ന്ത്യ​​ൻ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​സേ​​നാ​​നി​​. മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ പേ​​ഴ്സ​​ന​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു. 2021 മേ​​യ്​ നാ​​ലി​​ന്​ അ​​ന്ത​​രി​​ച്ചു.

വീ​​ര​​ഭ​​ദ്ര സി​​ങ്

പ​​തി​​ന​​ഞ്ചാം ലോ​​ക്സ​​ഭ​​യി​​ൽ ചെ​​റു​​കി​​ട, ഇ​​ട​​ത്ത​​രം വ്യ​​വ​​സാ​​യ വ​​കു​​പ്പി​െ​​ൻ​​റ കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​യി​​രു​​ന്നു. ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​ട്ടു​​ണ്ട്. ഇ​​ന്ദി​​ര ഗാ​​ന്ധി മ​​ന്ത്രി​​സ​​ഭ​​യി​​ൽ കാ​​ല​​യ​​ള​​വി​​ൽ ഉ​​പ​​മ​​ന്ത്രി​​യാ​​യും 1982-83 കാ​​ല​​യ​​ള​​വി​​ൽ സ​​ഹ​​മ​​ന്ത്രി​​യാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു. 2021 ജൂ​​ലൈ എ​​ട്ടി​​ന്​ അ​​ന്ത​​രി​​ച്ചു.

ശ​​ന്ത​​ന​​ഗൗ​​ഡ​​ർ മോ​​ഹ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ന ​ഗൗ​​ഡ

സു​​പ്രീം​​കോ​​ട​​തി മു​​ൻ ജ​​സ്​​​റ്റി​​സും കേ​​ര​​ള ഹൈ​​കോ​​ട​​തി മു​​ൻ ചീ​​ഫ് ജ​​സ്​​​റ്റി​​സു​​ം. 2021 ഏ​​പ്രി​​ൽ 25ന്​ ​​അ​​ന്ത​​രി​​ച്ചു.

മ​ൻ​സൂ​ർ എ​ത്തി​ഷാം

പ്ര​ശ​സ്ത ഹി​ന്ദി സാ​ഹി​ത്യ​കാ​ര​നും പ​ത്മ​ശ്രീ പു​ര​സ്കാ​ര ജേ​താ​വു​ം. ഏ​പ്രി​ൽ 26ന്​ ​അ​ന്ത​രി​ച്ചു.

ന​രേ​ന്ദ്ര കോ​ഹ്​ലി

പ്ര​ശ​സ്ത ഹി​ന്ദി എ​ഴു​ത്തു​കാ​ര​നാ​ണ്. ഏ​പ്രി​ൽ 17ന്​ ​അ​ന്ത​രി​ച്ചു.

തു​ർ​ള​പാ​ഠി കു​ഡും​ബ റാ​വു

പ്ര​ശ​സ്ത തെ​ലു​ങ്ക് എ​ഴു​ത്തു​കാ​ര​നാ​ണ്. ജ​നു​വ​രി 11ന്​ ​അ​ന്ത​രി​ച്ചു.

വേ​ദ് മേ​ത്ത

ഇ​ന്ത്യ​ൻ നോ​വ​ലി​സ്റ്റാ​യി​രു​ന്നു. ജ​നു​വ​രി ഒ​മ്പ​തി​ന്​ അ​ന്ത​രി​ച്ചു.

യോ​ഗേ​ഷ് പ്ര​വീ​ൺ

പ്ര​ശ​സ്ത ച​രി​ത്ര​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു. ഏ​പ്രി​ൽ 12ന്​ ​അ​ന്ത​രി​ച്ചു.

ല​ക്ഷ്മി നാ​രാ​യ​ണ ഭ​ട്ട്

പ്ര​മു​ഖ ക​ന്ന​ട ക​വി​യും വി​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. മാ​ർ​ച്ച് ആ​റി​ന്​ അ​ന്ത​രി​ച്ചു.

മെ​​റി​​ൽ വി​​ൻ ഡേ​​വീ​​സ്

വെ​​യി​​ൽ​​സി​​ലെ ഇ​​സ്‌​​ലാ​​മി​​ക പ​​ണ്ഡി​​ത​​യും എ​​ഴു​​ത്തു​​കാ​​രി​​യു​​ം. 2021 ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന്​ അ​​ന്ത​​രി​​ച്ചു.

ഡെ​സ്മ​ണ്ട് ടു​ട്ടു

നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​വും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ആ​ര്‍ച്ച് ബി​ഷ​പ്പു​മാ​യ ഡെ​സ്മ​ണ്ട് ടു​ട്ടു (90). ഡിസംബർ 26 നായിരുന്നു അന്ത്യം. വ​ര്‍ണ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ള്‍ക്ക് 1984ല്‍ ​നൊ​ബേ​ല്‍ സ​മ്മാ​നം നേ​ടി.​ക​റു​ത്ത വം​ശ​ക്കാ​ര​നാ​യ ആ​ദ്യ​ത്തെ ആ​ഫ്രി​ക്ക​ന്‍ ആം​ഗ്ലി​ക്ക​ന്‍ ആ​ര്‍ച്ച് ബി​ഷ​പ്പാ​ണ് ടു​ട്ടു. 1931 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് ഡെ​സ്‌​മ​ണ്ട് പി​ലൊ ടു​ട്ടു​വി​ന്റെ ജ​ന​നം.

മൈ​​ക്ക​​ൽ കോ​​ളി​​ൻ​​സ്

അ​​മേ​​രി​​ക്ക​​ൻ ബ​​ഹി​​രാ​​കാ​​ശ​​യാ​​ത്രി​​ക​​ൻ. 14 ബ​​ഹി​​രാ​​കാ​​ശ​​യാ​​ത്രി​​ക​​രു​​ടെ സം​​ഘ​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട അ​​ദ്ദേ​​ഹം ര​​ണ്ടു​​ത​​വ​​ണ ബ​​ഹി​​രാ​​കാ​​ശ​​ത്ത്​ പോ​​യി. 2021 ഏ​​പ്രി​​ൽ 28ന്​ ​​അ​​ന്ത​​രി​​ച്ചു.

യു​​വാ​​ൻ ലോ​​ങ്‌​​പി​​ങ്

ചൈ​​നീ​​സ് കാ​​ർ​​ഷി​​ക ശാ​​സ്ത്ര​​ജ്ഞ​​ൻ. 2021 മേ​​യ് 22ന്​ ​​അ​​ന്ത​​രി​​ച്ചു.

റി​​ച്ചാ​​ർ​​ഡ് ചാ​​ൾ​​സ് ലെ​​വോ​​ണ്ടി​​ൻ

പ​​രി​​ണാ​​മ ജീ​​വ​​ശാ​​സ്ത്ര​​ജ്ഞ​​ൻ, ഗ​​ണി​​ത​​ശാ​​സ്ത്ര​​ജ്ഞ​​ൻ, ജ​​നി​​ത​​ക​​ശാ​​സ്ത്ര​​ജ്ഞ​​ൻ, സാ​​മൂ​​ഹി​​ക വ്യാ​​ഖ്യാ​​താ​​വ്. അ​​മേ​​രി​​ക്ക​​ൻ വംശജൻ. 2021 ജൂ​​ലൈ നാ​​ലി​​ന്​ അ​​ന്ത​​രി​​ച്ചു.

ല​​ഡോ​​ണ ബ്രേ​​വ് ബു​​ൾ അ​​ലാ​​ർ​​ഡ്

അ​​മേ​​രി​​ക്ക​​ൻ ച​​രി​​ത്ര​​കാ​​രി​​യും വം​​ശാ​​വ​​ലീ​​ര​​ച​​യി​​താ​​വും ജ​​ല​​സം​​ര​​ക്ഷ​​ണ പ്ര​​സ്ഥാ​​ന​​ത്തി​െ​​ൻ​​റ ത​​റ​​വാ​​ട്ട​​മ്മ​​യു​​ം. 2021 ഏ​​പ്രി​​ൽ 10ന്​ ​​അ​​ന്ത​​രി​​ച്ചു.

ഷാ​​രോ​​ൺ മാ​​റ്റോ​​ള

അ​​മേ​​രി​​ക്ക​​യി​​ലെ ജീ​​വ​​ശാ​​സ്ത്ര​​ജ്ഞ​​യും പ​​രി​​സ്ഥി​​തി​​പ്ര​​വ​​ർ​​ത്ത​​ക​​യു​​ം. 2021 മാ​​ർ​​ച്ച് 21ന്​ ​​അ​​ന്ത​​രി​​ച്ചു.

ബെ​വ​ർ​ലി ക്ലി​യ​റി

കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ര​ച​യി​താ​വും അ​മേ​രി​ക്ക​ൻ ബാ​ല​സാ​ഹി​ത്യ​കാ​രി​യു​ം. മാ​ർ​ച്ച് 27ന്​ ​അ​ന്ത​രി​ച്ചു.

ഷാ​രോ​ൺ കേ ​പെ​ണ്മാ​ൻ

അ​മേ​രി​ക്ക​ൻ ച​രി​ത്ര നോ​വ​ലി​സ്റ്റാ​ണ്. ജ​നു​വ​രി 22ന്​ ​അ​ന്ത​രി​ച്ചു.

റി​ച്ചാ​ർ​ഡ്​ റോ​ഗേ​ഴ്​​സ്

പ്ര​മു​ഖ ബ്രി​ട്ടീ​ഷ്​ ആ​ർ​കി​ടെ​ക്​​റ്റ്.

ഡ്രാ​കി​യോ

ലോ​സ്​ ആ​ഞ്​​ജ​ല​സി​ൽ സം​ഗീ​ത​പ​രി​പാ​ടി​ക്കാ​യി ഒ​രു​ക്കി​യ വേ​ദി​യു​ടെ അ​ണി​യ​റ​യി​ൽ​വെ​ച്ച്​ കു​ത്തേ​റ്റ്​ റാ​പ്​ ഗാ​യ​ക​ൻ ഡ്രാ​കി​യോ മ​രി​ച്ചു.

ജോ​​ൺ ഡേ​​വി​​ഡ് മ​​ക്അ​​ഫി

ബ്രി​​ട്ടീ​​ഷ്-​​അ​​മേ​​രി​​ക്ക​​ൻ ക​​മ്പ്യൂ​​ട്ട​​ർ പ്രോ​​ഗ്രാ​​മ​​റും വ്യ​​വ​​സാ​​യി​​യു​​ം. 2021 ജൂ​​ൺ 23ന്​ ​​അ​​ന്ത​​രി​​ച്ചു.

മാ​​ക്കി കാ​​ജി

ജ​​പ്പാ​​നി​​ലെ പ​​സി​​ൽ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ നി​​ക്കോ​​ളി ക​​മ്പ​​നി​​യു​​ടെ അ​​മ​​ര​​ക്കാ​​ര​​ൻ. സു​​ഡോ​​ക്കു​​വി​െ​​ൻ​​റ പി​​താ​​വ് എ​​ന്നറി​യ​​പ്പെ​​ടു​​ന്ന​​ു. 2021 ആ​​ഗ​​സ്​​​റ്റ്​ 10ന്​ ​​അ​​ന്ത​​രി​​ച്ചു.

ദാനി​​ഷ് സി​​ദ്ദീ​​ഖി

ഇ​​ന്ത്യ​​ൻ ഫോേ​​ട്ടാ ജേ​​ണ​​ലിസ്റ്റ്​. റോ​​യിേ​​ട്ട​​ഴ്​​​സിെ​​ൻ​​റ ഭാ​​ഗ​​മാ​​യി​​രി​​ക്കെ 2018ൽ ​​പു​​ലി​​റ്റ്​സർ പു​​ര​​സ്​​​കാ​​രം ല​​ഭി​​ച്ചു. 2021 ജൂ​​ലൈ 16ന്​ ​​താ​​ല​ി​ബാ​​ൻ തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി.

എ​ഡ്വേർ​ഡ് ഒ. ​വി​ൽ​സ​ൺ

ആ​ധു​നി​ക കാ​ല​ത്തി​ന്റെ ചാ​ൾ​സ് ഡാ​ർ​വി​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ഖ്യാ​ത അ​മേ​രി​ക്ക​ൻ ജീ​വ​ശാ​സ്ത്ര​ജ്ഞ​ൻ. ഡിസംബർ 26നായിരുന്നു അന്ത്യം. പ്ര​കൃ​തി​ശാ​സ്ത്ര​ജ്ഞ​നും എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ അ​ദ്ദേ​ഹ​മാ​ണ്​ ഫി​റ​മോ​ൺ എ​ന്ന ജൈ​വ​രാ​സ​പ​ദാ​ർ​ഥം ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​റു​മ്പു​ക​ൾ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തെ​ന്ന് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പ​രി​ണാ​മ ജീ​വ​ശാ​സ്ത്ര​ത്തി​ന് ഒ​ട്ടേ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ അ​ദ്ദേ​ഹ​മാ​ണ് സാ​മൂ​ഹി​ക ജീ​വ​ശാ​സ്ത്രം എ​ന്ന പ​ഠ​ന​മേ​ഖ​ല​ക്ക്​ വി​ത്തി​ട്ട​ത്.

അ​​ഹ​​മ്മ​​ദ് സാ​​കി യ​​മാ​​നി

സൗ​​ദി അ​​റേ​​ബ്യ പെ​​ട്രോ​​ളി​​യം, ധാ​​തു​​വി​​ഭ​​വ മ​​ന്ത്രി​​യും 25 വ​​ർ​​ഷ​​ത്തോ​​ളം പെ​​ട്രോ​​ളി​​യം ക​​യ​​റ്റു​​മ​​തി രാ​​ജ്യ​​ങ്ങ​​ളു​​ടെ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​നി​​ൽ (ഒ​​പെ​​ക്) മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്നു അ​​ഹ​​മ്മ​​ദ് സാ​​കി യ​​മാ​​നി. 2021 ഫെ​​ബ്രു​​വ​​രി 23ന്​ ​​അ​​ന്ത​​രി​​ച്ചു.

കെ​​ന്ന​​ത്ത് ഡേ​​വി​​ഡ് കൗ​​ണ്ട

സാം​​ബി​​യ​​യു​​ടെ ആ​​ദ്യ പ്ര​​സി​​ഡ​​ൻ​​റും സാം​​ബി​​യ​​ൻ രാ​​ഷ്​​​ട്രീ​​യ​​പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യി​​രു​​ന്നു. 2021 ജൂ​​ൺ 17ന്​ ​​അ​​ന്ത​​രി​​ച്ചു.

ക്ലോ​​റി​​സ് ലീ​​ച്ച്മാ​​ൻ

അ​​മേ​​രി​​ക്ക​​യി​​ലെ സ്വ​​ഭാ​​വ​​ന​​ടി​​യും ഹാ​​സ്യ​​ന​​ടി​​യു​​ം. എ​​ട്ട് പ്രൈം​​ടൈം എ​​മ്മി അ​​വാ​​ർ​​ഡു​​ക​​ളും ഒ​​രു ഡേ​​ടൈം എ​​മ്മി അ​​വാ​​ർ​​ഡും നേ​​ടി. 2021 ജ​​നു​​വ​​രി 26ന്​ ​​അ​​ന്ത​​രി​​ച്ചു.

ജീ​ൻ ക്ലോ​ഡ് കാ​രി​യ​ർ

ഫ്ര​ഞ്ച് നോ​വ​ലി​സ്റ്റാ​യി​രു​ന്നു. ഫെ​ബ്രു​വ​രി എ​ട്ടി​ന്​ അ​ന്ത​രി​ച്ചു.

നൗഷാദ്​

പ്രശസ്ത പാചക വിദഗ്​ധനും സിനിമ നിർമാതാവുമായ നൗഷാദ്​ 55ാം വയസിൽ ആഗസ്റ്റ്​ 27ന്​ അന്തരിച്ചു

Tags:    
News Summary - notable deaths 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2021-12-31 13:00 GMT