നൊബേൽ പുരസ്കാരം 2021

ഭൗതിക ശാസ്ത്രം

പുരസ്​കാര ​േജതാക്കൾ: സ്യൂകുറോ മനാബെ, ക്ലൗസ് ​ഹാസിൽമാൻ, ജിയോര്‍ജിയോ പരീസി.


കണ്ടുപിടിത്തം: കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസ്സിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തി. ആദ്യമായാണ് കാലാവസ്ഥ ശാസ്ത്രജ്ഞർക്ക് നൊബേൽ ലഭിക്കുന്നത്.


രസതന്ത്രം

പുരസ്​കാര ​േജതാക്കൾ: ബെഞ്ചമിന്‍ ലിസ്​റ്റ്​, ഡേവിഡ് ഡബ്ല്യു.സി. മക്മില്ലൻ

കണ്ടുപിടിത്തം: അസിമെട്രിക് ഓര്‍ഗനോകാറ്റലിസിസ് വികസിപ്പിച്ചെടുത്തു.


വൈദ്യശാസ്ത്രം

പുരസ്​കാര ​േജതാക്കൾ: ഡേവിഡ് ജൂലിയസ്, ഓഡം പാറ്റപൂട്ടിയൻ.

കണ്ടുപിടിത്തം: താപനില, സ്പര്‍ശനം എന്നിവ ശരീരം തിരിച്ചറിയുന്നതിനെക്കുറിച്ച് നടത്തിയ പഠനം. 


സാമ്പത്തിക ശാസ്​ത്രം

പുരസ്​കാര ​േജതാക്കൾ: ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി ആന്‍ഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെന്‍സ്

കണ്ടുപിടിത്തം: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്ര പഠനം- ഡേവിഡ് കാര്‍ഡ്​,

കാഷ്വല്‍ റിലേഷന്‍ഷിപ് അനാലിസിസിനുള്ള സംഭാവന -ജോഷ്വ ഡി ആന്‍ഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെന്‍സ്.


സാഹിത്യം

പുരസ്​കാര ​േജതാവ്​: താന്‍സനിയന്‍ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുര്‍ണ.

കൊളോണിയലിസത്തോടും അഭയാര്‍ഥികളുടെ ജീവിതത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവം പുലർത്തിയ രചന.


സമാധാനം

പുരസ്​കാര ​േജതാക്കൾ: മരിയ റെസ (ഫിലിപ്പീൻസ്​), ദിമിത്രി മുറടോവ്​ (റഷ്യ)

ഫിലിപ്പീൻസ് പ്രസിഡൻറ്​ റോഡ്രിഗോ ദുതെർദി​െൻറ വിവാദ ലഹരിമരുന്നുവേട്ടയിലെ മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിച്ചുകണ്ടെത്തിയ 'റാപ്ലർ' എന്ന ന്യൂസ് വെബ്സൈറ്റി​െൻറ സഹസ്ഥാപകയാണ്​ റെസ. റഷ്യയിലെ പ്രധാന സ്വതന്ത്ര ദിനപത്രമായ 'നൊവയ ഗസറ്റ'യുടെ സ്ഥാപകരിലൊരാളാണ്​ മുറടോവ്.

Tags:    
News Summary - Nobel Prize 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2021-12-31 13:00 GMT