ഒളിമ്പിക്സിൽ ഇന്ത്യൻ കുതിപ്പ്
32ാമത് ഒളിമ്പിക്സ് മത്സരങ്ങൾ ജൂലൈ 23 മുതൽ ആഗസ്റ്റ് എട്ടുവരെ ജപ്പാനിലെ ടോക്യോയിൽ അരങ്ങേറി. 2020ൽ നടക്കേണ്ട ഒളിമ്പിക്സ് കോവിഡ് മൂലം 2021ലേക്ക് മാറ്റിവെക്കുകയായിരുന്നു. 39 സ്വർണവും 41 വെള്ളിയുമടക്കം 113 മെഡലുകളുമായി അമേരിക്ക മെഡൽ പട്ടികയിൽ ഒന്നാമതെത്തി. 38 സ്വർണവും 32 വെള്ളിയുമടക്കം 88 മെഡലുകളുള്ള ചൈന രണ്ടാമതും 27 സ്വർണവും 14 വെള്ളിയുമടക്കം 58 മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനവും നേടി.
ഇറ്റലിയുടെ ലെമൻറ് മാർഷൽ ജേക്കബ്സ് പുരുഷൻമാരുടെ 100 മീറ്ററിൽ ഒന്നാമെതത്തി. (സമയം -9.80). വനിതകളിൽ ജമൈക്കയുെട എലൈൻ തോംപ്സണാണ് ഒന്നാമത്. (സമയം -10.61). പുരുഷൻമാരുടെ 200 മീറ്ററിൽ കാനഡയുടെ ആന്ദ്രേ ഡെ ഗ്രാസെയാണ് ഒന്നാമതെത്തിയത്. വനിതകളുടെ 200 മീറ്ററിൽ ജമൈക്കയുെട എലൈൻ തോംപ്സൺതന്നെ ജേതാവായി.
അഞ്ച് ഇനങ്ങളിൽ സ്വർണം നേടി അമേരിക്കൻ നീന്തൽ താരം കെലെബ് ഡ്രസൽ വ്യക്തിഗത മെഡൽ ജേതാക്കളിൽ ഒന്നാമതെത്തി. പുരുഷ ഫുട്ബാളിൽ ബ്രസീലും വനിത ഫുട്ബാളിൽ കാനഡയും സ്വർണം നേടി. 109 വർഷത്തിനുശേഷം ആദ്യമായി സ്വർണമെഡൽ പങ്കുവെച്ച് ഖത്തറിന്റെ മുതാസ് ഈസ ബർഷിമും ഇറ്റലിയുടെ ജിയാൻമാർക്കോ ടാംബേരിയും വാർത്തകളിൽ ഇടംപിടിച്ചു. പുരുഷ ഹൈജംപിലായിരുന്നു ചരിത്രനിമിഷം.
ബാലൻ ഡി ഒാർ പുരസ്കാരം ഏഴാം തവണയും ലയണൽ മെസ്സി സ്വന്തമാക്കി. പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കിയെ പിന്തള്ളിയാണ് മെസ്സി നേട്ടം സ്വന്തമാക്കിയത്. മെസ്സി ബാഴ്സലോണയുമായുണ്ടായിരുന്ന കരാർ അവസാനിപ്പിച്ചു. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്കാണ് താരം ചേക്കേറിയത്. അർജന്റീനക്കായി കോപ അമേരിക്കയും ബാഴ്സലോണക്കായി സ്പാനിഷ് കപ്പും നേടി. 41 ഗോളും 14 അവസരങ്ങളും ഈ സീസണിൽ സൃഷ്ടിച്ചു. 2009, 2010, 2011, 2012, 2015, 2019 വർഷങ്ങളിലാണ് ഇതിനുമുമ്പ് ജേതാവായത്.
പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡുമായി കരാറൊപ്പിട്ടു. അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. 184 മത്സരങ്ങളിൽ നിന്നായി 115 ഗോളുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. 109 ഗോളുകൾ നേടിയ ഇറാെൻറ അലിദേയിയുടെ പേരിലായിരുന്നു നേരത്തേ റെക്കോഡ്. ഫുട്ബാൾ ചരിത്രത്തിൽ 800 ഗോൾ തികക്കുന്ന താരം കൂടിയായി റോണോ. 1095 മത്സരങ്ങളിൽനിന്ന് 801 ഗോളാണ് അടിച്ചുകൂട്ടിയത്.
മിന്നും മിതാലി
അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യൻ വനിതതാരമായി മിതാലി രാജ് മാറി. വനിത തലത്തിൽ കൂടുതൽ റൺ നേടിയ അടിസ്ഥാനത്തിൽ ഷാർലറ്റ് എഡ്വേർഡ്സിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് മിതാലി. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ എഡ്വേർഡ്സ് 309 മത്സരങ്ങളിൽ നിന്ന് 67 അർദ്ധസെഞ്ച്വറികളും 13 സെഞ്ച്വറികളും സഹിതം10207 റൺസ് നേടിയിട്ടുണ്ട്. 311 മത്സരങ്ങൾ കളിച്ച മിതാലി 75 അർദ്ധസെഞ്ച്വറുകളും എട്ട് സെഞ്ച്വറികളും സഹിതം 10001 റൺസാണ് സ്കോർ ചെയ്തത്.
ചെന്നൈ സൂപ്പർകിങ്സിന് നാലാം െഎ.പി.എൽ കിരീടം. കലാശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ചെന്നൈ കിരീടം ചൂടിയത്. ചെന്നൈയുടെ റിഥുരാജ് ഗ്വെയ്ക്വാദ് റൺവേട്ടക്കാരിലും (635 റൺസ്) ബംഗളൂരുവിെൻറ ഹർഷൽ പേട്ടൽ വിക്കറ്റ് വേട്ടക്കാരിലും (32) മുന്നിലെത്തി. ആദ്യ പകുതി മത്സരങ്ങൾ ഇന്ത്യയിലാണ് അരങ്ങേറിയതെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിലാണ് നടന്നത്.
കുട്ടിക്രിക്കറ്റിൽ ആസ്ട്രേലിയ
െഎ.സി.സി ട്വൻറി 20 ലോക കിരീടം ആസ്ട്രേലിയക്ക്. യു.എ.ഇയിലും ഒമാനിലുമായി നടന്ന ടൂർണമെൻറിൽ കലാശപ്പോരിൽ ന്യൂസിലൻഡിനെ തോൽപിച്ചാണ് ഒാസീസ് കിരീടം നേടിയത്. ഒാസീസ് ഒാപണർ ഡേവിഡ് വാർണർ െപ്ലയർ ഒാഫ് ദ സീരീസ് ആയി.
പുരുഷൻ: ദനിൽ മെദ്മദേവ് (റഷ്യ)
വനിത: എമ്മ റാഡുകാനു (ബ്രിട്ടൺ)
പുരുഷൻ: നൊവാക് ദോക്യോവിച് (സെർബിയ)
വനിത: നവോമി ഒസാക്ക (ജപ്പാൻ)
പുരുഷൻ: നൊവാക് ദോക്യോവിച് (സെർബിയ)
വനിത: ആഷ്ലി ബാർട്ടി (ആസ്ട്രേലിയ)
പുരുഷൻ: നൊവാക് ദോക്യോവിച് (സെർബിയ)
വനിത: ബാര്ബറ ക്രെജിക്കോവ (ചെക് റിപ്പബ്ലിക്)
ക്രിക്കറ്റ്
എ.ബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക)
ലസിത് മലിംഗ (ശ്രീലങ്ക)
യൂസുഫ് പത്താൻ (ഇന്ത്യ)
ഹർഭജൻ സിങ് (ഇന്ത്യ)
ഡ്വെയ്ൻ ബ്രാവോ (വെസ്റ്റിൻഡീസ്)
ഡെയ്ൽ സ്റ്റെയ്ൻ (ദക്ഷിണാഫ്രിക്ക)
അസ്ഗർ അഫ്ഗാൻ (അഫ്ഗാനിസ്താൻ)
ഉപുൽ തരംഗ (ശ്രീലങ്ക)
ഫുട്ബാൾ
സെർജിയോ അഗ്യൂറോ (അർജൻറീന)
ആര്യൻ റോബൻ (നെതർലൻഡ്സ്)
സാമി ഖെദീര (ജർമനി)
അേൻറാണിയോ വലൻസിയ (എക്വഡോർ)
വെയ്ൻ റൂണി (ഇംഗ്ലണ്ട്)
മറ്റു പ്രമുഖർ
ഖബീബ് നുർമഗൊദേവ് -യു.എഫ്.സി-റഷ്യ
ലിയാണ്ടർ പേസ്
ടെന്നിസ് -ഇന്ത്യ
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന പുരസ്കാരം 12 പേർ പങ്കിട്ടു. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, മലയാളി ഹോക്കി താരം പി.ആർ. ശ്രീജേഷ്, ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ സുനിൽ ഛേത്രി, വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്, ഒളിമ്പിക് ഹോക്കി ടീം നായകൻ മൻപ്രീത് സിങ്, ഒളിമ്പിക്സിൽ വെള്ളി നേടിയ രവി ദാഹിയ, ലവ്ലിന ബോർഹെയ്ൻ, പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാക്കളായ അവാനി ലെഖര, മനീഷ് നർവാൽ, സുമിത് ആൻറിൽ, പ്രമോദ് ഭഗത്, കൃഷ്ണ നാഗർ എന്നിവരാണ് പുരസ്കാരം നേടിയത്.
1993ന് ശേഷം കോപ്പ അമേരിക്ക കിരീടം അർജൻറീന സ്വന്തമാക്കി. കലാശപ്പോരിൽ ബ്രസീലിനെ ഒരു ഗോളിന് കീഴടക്കിയാണ് അർജൻറീന കോപ്പ കിരീടം ചൂടിയത്. ടൂർണമെൻറിെൻറ താരമായി ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.