Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mm mani
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightUdumbancholachevron_rightകേരള ജനതക്ക്​ ആശ്വാസം...

കേരള ജനതക്ക്​ ആശ്വാസം പകരുന്ന സർക്കാറായി എൽ.ഡി.എഫ്​ തുടരും -എം.എം. മണി

text_fields
bookmark_border

ഉടുമ്പൻചോല (ഇടുക്കി): രാജ്യം കോവിഡിനെതിരെ പോരാടു​േമ്പാൾ കേരള ജനതക്ക്​ ആശ്വാസം പകരുന്ന സർക്കാറായി എൽ.ഡി.എഫ്​ തുടരുമെന്ന്​ ഉടു​മ്പൻചോലയിലെ എൽ.ഡി.എഫ്​ സ്​ഥാനാർഥിയും മന്ത്രിയുമായ എം.എം. മണി. തുടർഭരണം കിട്ടുമെന്ന്​ സി.പി.എമ്മും എൽ.ഡി.എഫും പറഞ്ഞത്​ 100 ശതമാനം ശരിയായിരിക്കുകയാണെന്ന്​ . ​

തുടർഭരണത്തിനായി ജനങ്ങൾ വിധിയെഴുതി കഴിഞ്ഞു. ജനങ്ങളോടൊപ്പം നിന്നത്​ കാരണമാണ്​ അവർ എൽ.ഡി.എഫിനെയും സർക്കാറിനെയും​​ നെഞ്ചിലേറ്റിയത്​.

പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും എൽ.ഡി.എഫ്​ നടപ്പാക്കും. ജനങ്ങളോടുള്ള പ്രതിബദ്ധത സർക്കാർ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉടുമ്പൻചോലയിൽ 20,000 ലീഡുമായി മണി വിജയം ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം, മന്ത്രിയാകു​േമാ എന്ന ചോദ്യത്തിന്​ അത്​ പാർട്ടിയാണ്​ തീരുമാനിക്കേ​ണ്ടതെന്ന്​ എം.എം. മണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm maniassembly election 2021
News Summary - LDF will continue to be a government that brings relief to the people of Kerala - MM mani
Next Story