പൈലറ്റുമാരുടെ റിക്രൂട്ടിങ് ആരംഭിച്ച് റിയാദ് എയർ
text_fieldsറിയാദ്: സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. മൂന്നു വർഷത്തിനുള്ളില്‍ പരിചയസമ്പന്നരായ 700 പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനം. ജനുവരി മുതൽ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കുമെന്ന് റിയാദ് എയർ സി.ഇ.ഒ അറിയിച്ചു.
വ്യോമഗതാഗത മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങുന്നതിന്റെ ഭാഗമായാണ് അടുത്തിടെ പ്രഖ്യാപിച്ച റിയാദ് എയറിന്റെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നത്. സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായാണ് റിയാദ് എയർ അവതരിപ്പിച്ചിട്ടുള്ളത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് പിന്തുണയോടെയാണ് ഇതിന്റെ പ്രവർത്തനം.
ആദ്യ ബാച്ചിൽ 20 പൈലറ്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ബോയിങ് 787-9, വീതികൂടിയ ബോയിങ് 777 എന്നീ ശ്രേണികളിൽപ്പെട്ട വിമാനങ്ങളിലേക്ക് മികച്ച പൈലറ്റുമാരെയായിരിക്കും നിയമിക്കുക. ഇതിനായുള്ള ഇൻറർവ്യൂ ആരഭിച്ചതായി റിയാദ് എയർ സി.ഇ.ഒ പീറ്റർ ബെല്ല്യു പറഞ്ഞു. അടുത്ത ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പുതിയ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കും. കൂടാതെ ചില പൈലറ്റുമാർ ഒക്ടോബറിലും നവംബറിലും ജോലിക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പീറ്റർ ബെല്ല്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.