താജ് അൽഹിന്ദ് ബോളിവുഡ് കിച്ചൺ അൽഖോബാറിൽ പ്രവർത്തനമാരംഭിച്ചു
text_fieldsറിയാദ്: ഉത്തരേന്ത്യൻ രുചി വൈവിധ്യങ്ങളുമായി താജ് അൽ ഹിന്ദ് ബോളിവുഡ് കിച്ചൺ അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു. സൗദി അറേബ്യയിലെ പാചകലോകത്തെ പ്രമുഖരായ സൽക്കാര ഗ്രൂപ് ഓഫ് റസ്റ്റാറൻറ് മാനേജ്മെൻറിെൻറ കീഴിൽ അൽഖോബാറിെൻറ ഹൃദയഭാഗത്ത് അമീർ തുർക്കി സ്ട്രീറ്റിലുള്ള ഈ സ്ഥാപനം ഇന്ത്യൻ പാചകരീതിയുടെ പരമ്പരാഗതവും സമകാലികവുമായ രുചികളുടെ സമന്വയമാണ് വാഗ്ദാനം ചെയ്യുന്നത്.
സൗദി അറേബ്യയിലെ പ്രവാസികളുടെ തീൻമേശകളിലേക്ക് വൈവിധ്യവും രുചികരവുമായ വിഭവങ്ങൾ വിളമ്പി നേടിയ പ്രീതിയും പ്രചാരവുമാണ് ഈ പുതിയ സംരംഭത്തിെൻറ പിന്നിലുള്ള പ്രചോദനമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു. സൽക്കാര വിൻഫുഡ് ഗ്രൂപ്പിന് കീഴിൽ റിയാദിലും കിഴക്കൻ പ്രവിശ്യകളിലുമായി പത്തോളം റസ്റ്റാറൻറുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
തനി നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന സൽക്കാര ഗ്രൂപ്പിെൻറ നിലവിലുള്ള റസ്റ്റാറൻറുകളിൽ നിന്ന് വിഭിന്നമായി ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരത്തിലൂടെയുള്ള ഒരു പാചകയാത്രയാണ് താജ് അൽ ഹിന്ദ് വാഗ്ദാനം ചെയ്യുന്നതെന്ന് മാനേജ്മെൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരമ്പരാഗതവും നൂതനവുമായ ഇൻറീരിയർ ഡിസൈനിെൻറ മിശ്രണത്തോടെ രൂപകൽപന ചെയ്ത ഈ റസ്റ്റാറൻറിന് വിശാലമായ പാർക്കിങ്ങും ലിഫ്റ്റ് സൗകര്യവും ഉണ്ട്.
അൽഖോബാർ ലുലു ഹൈപ്പർ മാർക്കറ്റിെൻറ എതിർ വശത്താണ് റസ്റ്റാറൻറ് സ്ഥിതി ചെയ്യുന്നത്. താജ് അൽ ഹിന്ദിലെ മെനു രുചി വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യൻ തെരുവുകളിലൂടെയുള്ള ഒരു രാജകീയ യാത്രയുടെ അനുഭവമാണ് നൽകുക എന്ന് സ്ഥാപകൻ ഫിറോസ്ഖാൻ താജുദ്ദീൻ അഭിപ്രായപ്പെട്ടു. വാർത്തസമ്മേളനത്തിൽ മാനേജ്മെൻറ് പ്രതിനിധികളായ കെ.വി. അബ്ദുൽ മജീദ്, അബ്ദുൽ സമദ്, ഓപറേഷൻ മാനേജർ റോബർട്ട് കുമാർ, മാർക്കറ്റിങ് മാനേജർ മുഹമ്മദ് ജിംഷാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.