ഭിന്നശേഷിക്കാര്‍ക്ക് ഓട്ടോറിക്ഷ വിതരണം
text_fieldsഅബൂദബി: അബൂദബി കാസ്രോട്ടാര്‍ കൂട്ടായ്മ 2023-24 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി ‘ഭിന്നശേഷിക്കാര്‍ക്ക് സ്നേഹസമ്മാനം’ എന്ന പേരില്‍ നല്കുന്ന ഓട്ടോറിക്ഷ വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്റഫ് കാസർകോട്ട് നിര്‍വഹിച്ചു. കാസർകോട് ജില്ലയിൽ ശാരീരിക പരിമിതികള്‍കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരില്‍നിന്ന് വന്ന അപേക്ഷകരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഓട്ടോറിക്ഷകള്‍ നല്‍കുന്നത്. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി, എക്സിക്യൂട്ടിവ് മെംബര്‍മാരായ നവാസ് ജമാക്കോ, അച്ചു കടവത്ത്, സാമൂഹികപ്രവര്‍ത്തകരായ ശാഹുല്‍ ഹമീദ് കൊച്ചി, അഷ്റഫ് നാല്‍ത്തടുക്ക തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.