രാഷ്ട്രീയക്കാരെ സമൂഹമാധ്യമങ്ങളിൽ ട്രോളരുത് -ഫാൻസിനോട് അഭ്യർഥനയുമായി വിജയ്
text_fieldsചെന്നൈ: രാഷ്ട്രീയക്കാരെയോ ഉദ്യോഗസ്ഥരേയോ സമൂഹമാധ്യമങ്ങളിൽ കളിയാക്കരുതെന്ന് ആരാധകർക്ക് മുന്നറിയിപ്പു നൽകി നടൻ വിജയ്. ഇത്തരത്തിൽ പൊതുപ്രവർത്തകരെ സമൂഹമാധ്യമങ്ങളിൽ ട്രോളുന്നതിനെതിരെ വിജയ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ട്വീറ്റ് ചെയ്തു.
ഫാൻസ് ക്ലബ് അംഗങ്ങൾ രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ ട്രോളുന്ന തരത്തിലുള്ള പ്രസ്താവനകൾ, പോസ്റ്ററുകൾ എന്നിവ പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്. ദളപതി വിജയിയുടെ നിർദേശം ലംഘിച്ച് പ്രവർത്തിക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബസ്സി ആനന്ദ് പറഞ്ഞു.
മിക്ക സാമൂഹിക പ്രശ്നങ്ങളിലും വിജയ് തന്‍റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഇന്ധന വിലവർധവിനെതിരെ 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലേക്ക് സൈക്കിൾ ചവിട്ടി വന്ന് വിജയ് പ്രതിഷേധം അറിയിച്ചിരുന്നു.
തുടർന്ന് തന്‍റെ ഫാൻസ് ക്ലബായ വിജയ് മക്കൾ ഇയക്കത്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ് അനുമതി നൽകുകയും 129 സീറ്റുകളിൽ അദ്ദേഹത്തിന്‍റെ ആരാധകർ വിജയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.