പുകമഞ്ഞ് മാറുന്നില്ല; ഡൽഹിയിലെ വായു നിലവാരം ആപത്കരമായ നിലയിൽ
text_fieldsന്യൂഡൽഹി: വാഹനങ്ങളും ഫാക്ടറികളും പുറന്തള്ളുന്ന പുകയും കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതും നിർമാണ പ്രവർത്തനങ്ങളും കാരണം ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായി തുടരുന്നു. സമുദ്ര സാമീപ്യമില്ലാത്ത ഡൽഹിയിൽ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്ന വിഷലിപ്തമായ പുകയെ മഞ്ഞ് ആഗിരണം ചെയ്താണ് അപകടകാരിയായ പുകമഞ്ഞ് രൂപപ്പെടുന്നത്.
നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചികയിൽ ആപത്കരമായ 440 എന്ന നിലയിലാണ് രാജ്യ തലസ്ഥാനമിപ്പോൾ. പൂജ്യം മുതൽ 50 വരെയുള്ള സൂചിക നല്ല വായു നിലവാരം സൂചിപ്പിക്കുേമ്പാൾ 400 മുകളിലുള്ളത് അങ്ങേയറ്റം ആപത്കരമായ അവസ്ഥയെ ആണ് കാണിക്കുന്നത്.
അതേസമയം ലോകത്തിലെ തന്നെ അന്തരീക്ഷ വായു ഏറ്റവും മോശമായ നഗരമെന്ന കുപ്രസിദ്ധിയും ഇന്ത്യാ രാജ്യ തലസ്ഥാനത്തിന് കൈവന്നിരുന്നു. നിയന്ത്രണങ്ങളെ കാറ്റിൽ പറത്തി ദീപാവലിക്ക് പടക്കം യഥേഷ്ടം പൊട്ടിച്ചതോടെയാണ് ധാക്കയെയും ലാഹോറിനെയും പിന്തള്ളി ഡൽഹി ഒന്നാമെതത്തിയത്.
ഡൽഹിക്കാർ പൊട്ടിച്ചത് 50 ലക്ഷം കിലോ പടക്കമായിരുന്നു. പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാതെയാണ് ഇതെന്നത് വലിയ പരിഭ്രാന്തിയുണ്ടാക്കുന്നതാണ്. എന്നാൽ ഇന്നലെ സ്ഥിതിക്ക് അൽപം ശമനം വരികയും വീണ്ടും സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമതാവുകയും ചെയ്തിരുന്നു.
നഗരത്തിൽ വസിക്കുന്ന ജനങ്ങളിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർ പുറത്ത് പോയി ചെയ്യുന്ന കാര്യങ്ങൾ ഉേപക്ഷിക്കാൻ മെഡിക്കൽ ടീം നിർദേശിച്ചിട്ടുണ്ട്. എപ്പോൾ പുറത്തിറങ്ങുേമ്പാഴും മാസ്ക് ധരിക്കണമെന്നും അവർ ഉപദേശിച്ചു.
ഡൽഹിയിലെ വായു നിലവാരം നശിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് അയൽ സംസ്ഥാനങ്ങളിലെ കർഷകരാണ്. വിള കത്തിക്കുന്നതു മൂലം ഉയരുന്ന പുക ഡൽഹിയിലെ മഞ്ഞ് ആഗിരണം ചെയ്ത് കട്ടിയുള്ള പുകമഞ്ഞ് രൂപപ്പെടുന്നു. കാറ്റിെൻറ അസാന്നിധ്യം ഇത് നീക്കം ചെയ്യാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. വിളയും മറ്റും കത്തിക്കുന്നതിൽ നിന്നും സർക്കാർ കർഷകരെ വിലക്കിയിട്ടുണ്ടെങ്കിലും അത് നിർബാധം തുടരുകയാണ്.
ഇനിയുള്ള ദിവസങ്ങളിലുള്ള കാറ്റിന് അനുസരിച്ചിരിക്കും ഡൽഹിയിലെ വായുവിെൻറ നിലവാരമെന്ന് സിസ്റ്റം ഒാഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് റിസേർച്ച് (സഫർ) അറിയിച്ചു. നവംബർ എട്ടിനെ അപേക്ഷിച്ച് ഡൽഹിയിലെ വായു നിലവാരം വർധിച്ചിട്ടുണ്ടെങ്കിലും കാറ്റിെൻറ അഭാവം കാരണം പഴയ നിലയിലേക്കെത്താൻ കഴിഞ്ഞില്ലെന്നും സഫർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.