ഉപ്പക്ക് രോഗമാണ്, ഉടൻ വരും; പിതാവ് മരിച്ചതറിയാതെ ആഫിയ ഇപ്പോഴും കാത്തിരിക്കുന്നു
text_fieldsന്യൂഡൽഹി: ‘‘ഉപ്പക്ക് രോഗമായതിനാൽ ആശുപത്രിയിലാണ്. ഉടൻ മടങ്ങിവരും. എന്നിട്ട് ഞാനും
ജ്യേഷ്ഠത്തിയും ഉപ്പയും കൂടി ഗെയിം കളിക്കും’’ മൂന്നുവയസ്സുകാരി ആഫിയയുടെ വാക്കുകളാണിത്. ഡൽഹിയിലെ ആക്രമണത്തിനിടയിൽ മരണപ്പെട്ട 47 പേരിൽ ഒരാളായ സാക്കിറിെൻറ മകളാണ് ആഫിയ.
നെഞ്ചിന് വെട്ടേറ്റ് സാക്കിർ മരണമടഞ്ഞതൊന്നും മകൾ ആഫിയ അറിഞ്ഞിട്ടില്ല. എട്ടുവയസ്സുള്ള മൂത്ത മകളായ ആയിഷക്ക് ഉപ്പ ഇനി മടങ്ങി വരില്ലെന്നറിയാം. ഫെബ്രുവരി 25ന് മുസ്തഫാബാദിലെ മസ്ജിദിൽ നമസ്കരിക്കാൻ പോയ സമയത്താണ് സാക്കിറിന് വെട്ടേറ്റത്.
‘‘ഉപ്പക്ക് എന്തുപറ്റിയെന്നാണ് ഇൗ കുരുന്നിനോട് ഞാൻ പറയുക’’ആഫിയയെ ചേർത്ത് പിടിച്ചുകൊണ്ട് സാക്കിറിെൻറ ഉമ്മ വിതുമ്പി. ‘‘കലാപം കൊണ്ട് ആളുകൾ എന്താണ് നേടുന്നത്. എത്രയോ മനുഷ്യജീവനുകൾ പൊലിഞ്ഞു. ഇതിനി ആവർത്തിക്കരുത്’’. കരഞ്ഞുകൊണ്ട് സാക്കിറിെൻറ ഉമ്മ പറയുന്നു.
‘‘ഞാനും സാക്കിറും മക്കളെക്കുറിച്ച് ഒരു പാട് സ്വപ്നങ്ങൾ നെയ്തിരുന്നു. ഒറ്റക്ക് ഞാനെങ്ങനെ ആ സ്വപ്നങ്ങൾ എത്തിപ്പിടിക്കും’’. പൊട്ടിക്കരഞ്ഞുകൊണ്ട് സാക്കിറിെൻറ ഭാര്യ ചോദിക്കുന്നു. ഡൽഹിയിലെ സംഘ്പരിവാർ ആക്രമണത്തിെൻറ നേർചിത്രമാകുകയാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.