'ജി 20' ലോഗോയിലെ താമര വിവാദമാക്കി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര 'ജി 20' ലോഗോയിൽ വെച്ചത് വിവാദമാക്കി കോൺഗ്രസ്. ജി 20 രാജ്യങ്ങളുടെ അധ്യക്ഷപദം ഇന്ത്യക്ക് ലഭിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ജി 20 ലോഗോയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും 'സ്വയം പൊക്കാൻ' ഏത് അവസരവും ബി.ജെ.പി നാണമില്ലാതെ ഉപയോഗിക്കുമെന്നും കോൺഗ്രസ് പ്രതികരിച്ചു.
'ജി 20' അധ്യക്ഷപദവി ഇന്തോനേഷ്യയിൽനിന്നാണ് ഡിസംബർ ഒന്നിന് ഇന്ത്യ ഏറ്റെടുക്കുക. ഇതിന്റെ ലോഗോയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പുറത്തിറക്കിയത്. 70 വർഷം മുമ്പ് കോൺഗ്രസ് പതാക ദേശീയപതാകയാക്കുന്നതിനെ നെഹ്റു എതിർത്തുവെന്നും എന്നാൽ ഇപ്പോൾ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനത്തിന്റെ ലോഗോ ആയിരിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി. എന്നാൽ, താമര ദേശീയ പുഷ്പം ആയതുകൊണ്ടാണ് ലോഗോയിൽ വന്നതെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.