Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2021 11:23 AM GMT Updated On
date_range 15 April 2021 11:23 AM GMTമലപ്പുറത്തും കോവിഡ് വാക്സിൻ ദൗർലഭ്യം; അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ളത് മാത്രം
text_fieldsbookmark_border
മലപ്പുറം: ജില്ലയിൽ ഒരു ദിവസത്തേക്ക് കൂടി മാത്രമാണ് കോവിഡ് വാക്സിൻ അവശേഷിക്കുന്നതെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന അറിയിച്ചു. നിലവിൽ വാക്സിൻ ക്ഷാമത്തെ തുടർന്ന് എവിടെയും കേന്ദ്രങ്ങൾ അടച്ചിട്ടില്ല. 58,000ത്തോളം ഡോസ് വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്.
ജില്ലയിൽ 117 സർക്കാർ ആശുപത്രികളിലും 48 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്സിൽ നൽകുന്നത്. എല്ലാ പഞ്ചായത്തുകളിലും വാക്സിൻ ലഭ്യമാണെങ്കിലും പരമാവധി 700 ഡോസ് മാത്രമാണ് ഒരു കേന്ദ്രത്തിലുള്ളത്. മെഗാ ക്യാമ്പുകൾ നടത്താൻ ആവശ്യമായ വാക്സിൻ നിലവിൽ ലഭ്യമല്ല. പുതുതായി അനുവദിച്ചില്ലെങ്കിൽ ജില്ലയിലും കേന്ദ്രങ്ങൾ അടക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story