കാട്ടാന ആക്രമണം: ഷഹാന മറഞ്ഞത് വിവാഹജീവിതമെന്ന സ്വപ്നം പൂവണിയാതെ
text_fieldsവെള്ളിമാട്കുന്ന് (കോഴിക്കോട്) : കഴിഞ്ഞദിവസം മേപ്പാടിയിലെ എളമ്പലേരി റിസോർട്ടിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ കണ്ണാടിപ്പറമ്പ് കല്ലറപ്പുരയിൽ ഷഹാന (26)ക്ക് നഷ്ടമായത് സ്വപ്നം കണ്ട വിവാഹ ജീവിതം. ഒരുമിച്ചുള്ള യാത്രക്ക് ഒരുങ്ങിയ പ്രിയപ്പെട്ടവളുടെ ചലനമില്ലാത്ത ശരീരത്തിനൊപ്പം ആംബുലൻസിൽ അനുഗമിക്കേണ്ട ദുർവിധിയായി വരൻ ലിഷാമിന്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വെള്ളിമാട്കുന്ന് ചെറുവറ്റയിലെ മാറാടത്ത് ലിഷാമുമായി ഷഹാനയുടെ നിക്കാഹ് നടന്നത്. ലോക്ഡൗണിനെത്തുടർന്ന് വിവാഹത്തീയതി നിശ്ചയിച്ചിരുന്നില്ല. ബഹ്റൈനായിലായിരുന്ന ലിഷാം നാട്ടിലെത്തിയതോടെ ഷഹാനയുടെയുംകൂടി താൽപര്യപ്രകാരം തുടർപഠനത്തിന് ബാലുശ്ശേരിയിൽ ബി.എഡിന് ചേർന്നു. വിവാഹശേഷം നാട്ടിൽത്തന്നെ ജീവിക്കാനുള്ള ആഗ്രഹമായിരുന്നു ഇരുവർക്കും. ഇതേത്തുടർന്നാണ് വിവാഹംപോലും നീട്ടിവെച്ചത്.
വിവാഹത്തിന് എത്തേണ്ടവർ മരണാനന്തര ചടങ്ങുകൾക്ക് പങ്കാളികളാകേണ്ട സങ്കടകരമായ അവസ്ഥയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹത്തോടൊപ്പമായിരുന്നു ലിഷാം ഷഹാനയുടെ കണ്ണൂരിലെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോയത്.മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയ ഷഹാന ലിഷാമിനെ വിളിച്ചിരുന്നു.
ജന്മനാട് കണ്ണീരോടെ വിടനൽകി
ചേലേരി (കണ്ണൂർ) : കല്ലറപുരയിൽ ഷഹാനക്ക് ജന്മനാട് കണ്ണീരോടെ വിടനൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയാണ് മയ്യിത്ത് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് രാത്രി എേട്ടാടെ ചേലേരിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ മുതൽതന്നെ ചേലേരിയിലെ വീട്ടിൽ ദുരന്തവിവരമറിഞ്ഞ് നിരവധി പേരാണ് എത്തിയത്. വീട്ടിൽ എത്തിച്ച മയ്യിത്ത് പൊതുദർശനത്തിനുശേഷം നൂഞ്ഞേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രമേശൻ ഉൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു.
വയനാട് കലക്ടർ അഥീല അബ്ദുല്ല കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.