എൻഡോസൾഫാൻ: 200 കോടിയുടെ നബാർഡ് പദ്ധതി സംസ്ഥാന സർക്കാറിെൻറ തലയിലേക്ക്
text_fieldsകാസർകോട്: എൻഡോസൾഫാൻ മേഖലയിൽ നബാർഡ് പദ്ധതി സംസ്ഥാന സർക്കാറിെൻറ തലയിലേക്ക്. എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നബാർഡ് അനുവദിച്ച 200 കോടിയുടെ പദ്ധതിയിൽ ഇതുവരെ 50 ശതമാനം തുക മാത്രമേ ചെലവഴിക്കാൻ സാധിച്ചുള്ളൂ. പദ്ധതിയുടെ കാലാവധി 2017 ജൂണിൽ കഴിഞ്ഞു.
ആശുപത്രി, സ്കൂൾ, ബഡ്സ് സ്കൂൾ കെട്ടിടങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവയുൾെപ്പടെ 233 പദ്ധതികളിൽ 113 എണ്ണം മാത്രമാണ് പൂർത്തിയായത്. മൂന്നുമാസം കൂടി നബാർഡ് അനുവദിച്ചിട്ടുണ്ട്. ഇൗ കാലയളവിൽ പദ്ധതികൾ പൂത്തിയാക്കിയില്ലെങ്കിൽ ബാക്കിവരുന്നവക്ക് പുതിയ എസ്റ്റിമേറ്റ് നൽകണം.
അതിനുള്ള പണം നബാർഡ് നൽകില്ല. സംസ്ഥാന സർക്കാർ നൽകേണ്ടിവരും. 2012ലാണ് പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിൽ 200 കോടിയുടെ നബാർഡ് പദ്ധതി എൻഡോസൾഫാൻ മേഖലക്ക് ലഭിച്ചത്. കുറഞ്ഞ പലിശക്ക് അഞ്ചുവർഷത്തിനുശേഷം തിരിച്ചടച്ചാൽ മതിയാവുന്ന തുകയാണിത്. രണ്ടുകോടിക്ക് മുകളിലുള്ള പദ്ധതികളുടെ രൂപകൽപനക്ക് യോഗ്യരായ എൻജിനീയർമാർ ജില്ലയിലില്ലാത്തതു കാരണം പദ്ധതികൾ വൈകി. പ്രോജക്ട് പോലുമാകാത്ത 20 കോടി ചെലവുള്ള, ഇരകളുടെ പുനരധിവാസ ഗ്രാമവും സർക്കാറിെൻറ ഉത്തരവാദിത്തമായി. പൂർത്തിയായ 90 ശതമാനം പദ്ധതികളുടെയും വൈദ്യുതീകരണം പദ്ധതിയിൽ കാണിക്കാത്തതുകാരണം അതും സർക്കാർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.