വിരമിച്ച ശേഷവും ഭാര്യക്ക് ജോലി; വിവാദം കെടുത്താൻ രാജിവെപ്പിച്ച് സി.പി.എം ജില്ല സെക്രട്ടറി
text_fieldsആലപ്പുഴ: കയർഫെഡിൽനിന്ന് വിരമിച്ച ഭാര്യക്ക് പുനർനിയമനം നൽകിയതു കൂടാതെ മകെൻറ നിയമനവും വിവാദമായതിന് പിന്നാലെ ഭാര്യയെ രാജിവെപ്പിച്ച് സി.പി.എം ജില്ല സെക്രട്ടറി. മകൻ ഗവ. സർവൻറ്സ് എംപ്ലോയീസ് കോ-ഓപറേറ്റിവ് ബാങ്കിലാണ് നിയമനം നേടിയത്. സി.പി.എം സമ്മേളനങ്ങൾ നടക്കെ നിയമനങ്ങൾ ചർച്ചയായ ഘട്ടത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.
ഭാര്യ ഷീല വിരമിച്ചശേഷവും കയർഫെഡിൽ തുടരുന്നത് നേരത്തേ വിവാദമായിരുന്നു. ദയനീയാവസ്ഥയിലുള്ള ജീവനക്കാരുടെ ആശ്രിതർക്കാണ് ഗവ. സർവൻറ്സ് സൊസൈറ്റിയിൽ നിയനം നൽകിവരുന്നത്. അതിനിടെയാണ് നേതാവിെൻറ മകെൻറ നിയമനം. ഗവ. സർവൻറ്സ് ബാങ്കിലേക്കുള്ള ഒഴിവിൽ അപേക്ഷ ക്ഷണിച്ചപ്പോൾ നാസറിെൻറ മകനും അപേക്ഷ നൽകി.
പരീക്ഷയെഴുതി നിയമനവും നേടി. കയർഫെഡിൽനിന്ന് വിരമിച്ചശേഷം േപഴ്സനൽ അസിസ്റ്റൻറായാണ് സെക്രട്ടറിയുടെ ഭാര്യക്ക് പുനർനിയമനം നൽകിയത്. വിരമിച്ചയാളെ പുനർനിയമിക്കരുതെന്ന സഹകരണചട്ടം മറികടന്നായിരുന്നു ഇത്. രക്തസാക്ഷികളുടെ ആശ്രിതർ, പാർട്ടിക്കുവേണ്ടിയുള്ള സമരത്തിൽ ജയിലിലായവരുടെ ആശ്രിതർ എന്നിവർക്കും പാർട്ടിയിലെ പൂർണസമയ പ്രവർത്തകർക്കുമാണ് നിയമനങ്ങളിൽ പ്രാമുഖ്യം കൊടുക്കുന്നത്. അതും ഒരു വീട്ടിൽ ഒരാൾക്കെന്നതാണ് രീതി.
മാനദണ്ഡങ്ങൾ ലംഘിച്ച് ജില്ല സെക്രട്ടറിയുടെ വീട്ടിലേക്ക് രണ്ടുനിയമനം വന്നതാണ് വിമർശനം കടുപ്പിച്ചത്. സമ്മേളനങ്ങളിൽ വിമർശമുയർന്നതിന് പിന്നാലെ ഭാര്യയെ രാജിവെപ്പിച്ച് തലയൂരുകയായിരുന്നു പാർട്ടി സെക്രട്ടറി. തെൻറ മകനുൾപ്പെടെ നാലുപേർക്കാണ് നിയമനം കിട്ടിയതെന്നും നിയമാനുസൃതം ടെസ്റ്റ് പാസായാണ് ജോലിയിൽ പ്രവേശിച്ചതെന്നും സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. അതിൽ ക്രമവിരുദ്ധമായി ഒന്നുംനടന്നിട്ടില്ലെന്നും അദേഹം പറയുന്നു.
കയര്‍ഫെഡില്‍ വിരമിച്ച ഒരാൾക്കും പുനര്‍ നിയമനം നൽകിയിട്ടില്ലെന്ന് പ്രസിഡൻറ് അഡ്വ. എൻ. സായികുമാർ അറിയിച്ചു. ആക്ഷേപം അടിസ്ഥാനരഹിതമാണ്. 2017 നവംബര്‍ മാസത്തില്‍ പ്രാബല്യത്തില്‍ വന്ന കയര്‍ഫെഡ് റിക്രൂട്ട്മെൻറ് റൂള്‍സ് പ്രകാരം ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പി.എസ്.സി നിയമനത്തിന് കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ മാനേജീരിയല്‍ കേഡറിലേക്ക് ആറ് മാസ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള നടപടികളാണെടുത്തിട്ടുള്ളത്, ഇത് ഭരണ സ്തംഭനം ഒഴിവാക്കുന്നതിനാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.