Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെട്രോളുമായി...

പെട്രോളുമായി ട്രെയിനില്‍ യാത്രചെയ്ത യുവാവ് അറസ്റ്റില്‍

text_fields
bookmark_border
പെട്രോളുമായി ട്രെയിനില്‍ യാത്രചെയ്ത യുവാവ് അറസ്റ്റില്‍
cancel

ക​ണ്ണൂ​ര്‍: കു​പ്പി​യി​ല്‍ പെ​ട്രോ​ളു​മാ​യി ട്രെ​യി​നി​ല്‍ യാ​ത്ര​ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. കാ​സ​ര്‍കോ​ട് ഉ​ദി​നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫി​നെ​യാ​ണ് ക​ണ്ണൂ​ര്‍ ആ​ര്‍.​പി.​എ​ഫ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​നോ​യ് ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചു​വേ​ളി​യി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ലാ​ണ് ഇ​യാ​ള്‍ പെ​ട്രോ​ളു​മാ​യി യാ​ത്ര​ചെ​യ്തി​രു​ന്ന​ത്.

ആ​ലു​വ​യി​ല്‍നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ട്രെ​യി​നി​ല്‍ ബൈ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ബു​ക്ക് ചെ​യ്തി​രു​ന്നു. ബൈ​ക്ക് പാ​ര്‍സ​ല്‍ അ​യ​ക്കു​മ്പോ​ള്‍ പെ​ട്രോ​ള്‍ ടാ​ങ്ക് കാ​ലി​യാ​ക്കി​വെ​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന​യു​ള്ള​തി​നാ​ല്‍ ബൈ​ക്കി​ന്റെ ടാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്നേ​കാ​ല്‍ ലി​റ്റ​റോ​ളം പെ​ട്രോ​ള്‍ ഇ​യാ​ള്‍ കു​പ്പി​യി​ലാ​ക്കി കൈ​യി​ല്‍ ക​രു​തു​ക​യാ​യി​രു​ന്നു. കു​പ്പി​യി​ല്‍ പെ​ട്രോ​ളു​മാ​യി യാ​ത്ര​ചെ​യ്യു​ന്ന​ത് ക​ണ്ട് അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ യാ​ത്ര​ക്കാ​രി വി​വ​രം ആ​ര്‍.​പി.​എ​ഫി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് വൈ​കീ​ട്ട് 6.45ഓ​ടെ നേ​ത്രാ​വ​തി ട്രെ​യി​ന്‍ ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ആ​ര്‍.​പി.​എ​ഫ് സി.​ഐ ബി​നോ​യ് ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മു​ഹ​മ്മ​ദ് ശ​രീ​ഫി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ത​ല​ശ്ശേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. തീ​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ളു​മാ​യി ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത് മൂ​ന്നു​വ​ര്‍ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroltrainarrest
News Summary - A young man was arrested for traveling in a train with petrol
Next Story