യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കരുനാഗപ്പള്ളി: ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയിൽ. ആദിനാട് തെക്ക് കോമളത്ത് വീട്ടില്‍ സംഘം രാഹുല്‍ എന്ന രാഹുല്‍ (29), കാട്ടില്‍കടവ് മടത്തില്‍ പടീറ്റതില്‍ അജ്മല്‍ (27), ആലപ്പാട് വലിയവളവില്‍ വടക്കതില്‍, കള്ളന് മഹേഷ് എന്ന മഹേഷ് (27), ആലുംകടവ് മരു.വടക്ക് അതുല്‍ ഭവനത്തില്‍ അതുല്‍ (24), ആലുംകടവ് വട്ടതറയില്‍ ആരോമല്‍ (22) എന്നിവരാണ് പിടിയിലായത്.
വള്ളിക്കാവ് ജങ്ഷനില്‍വെച്ച് രാഹുലും സംഘവും മുമ്താസിറും സുഹൃത്തും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി ഇവരുടെ സുഹൃത്ത് ചിക്കുവിനെക്കുറിച്ച് അന്വേഷിച്ചു. ഇരുവരും അറിയിെല്ലന്ന് പറഞ്ഞതോടെ രാഹുലും സംഘവും ഇടിക്കട്ടയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
കൂടാതെ വെളിയില്മുക്കില് സുഹൃത്തുക്കള്‍ക്കൊപ്പം കാരംസ് കളിക്കുകയായിരുന്ന ഇവരുടെ സുഹൃത്ത് ഷംനാസിനെ മുന്‍വിരോധം മൂലം രാഹുലും സംഘവും ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു.
കേസിൽ കരുനാഗപ്പള്ളി എസ്.എസ് ഭവനത്തില്‍ സനലി(36) നെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. കരുനാഗപ്പള്ളി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍, കണ്ണന്, ഷാജിമോന്‍, റഹീം എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.