Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസുവർണകാലം ഓർമകളിലാണ്

സുവർണകാലം ഓർമകളിലാണ്

text_fields
bookmark_border
സുവർണകാലം ഓർമകളിലാണ്
cancel

കോ​ട്ട​യം: സ​മ്പ​ന്ന​കാ​ല​ത്തെ ഓ​ർ​മ​ക​ളി​ലാ​ണ്​ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ പ​ല വി​ഭാ​ഗ​ങ്ങ​ളും. പ​ണ്ട്​ ഉ​ള്ള പ​രി​മി​ത സം​വി​ധാ​ന​ങ്ങ​ൾ​ക്കി​ട​യി​ലും സാ​ധാ​ര​ണ​ക്കാ​ര​ന്​ മി​ക​ച്ച ചി​കി​ത്സ​യും വി​ദ​ഗ്​​ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​രു​ന്നു. ഇ​ന്ന്​ സൗ​ക​ര്യം ഏ​റി​യ​പ്പോ​ൾ ആ​ശു​പ​​ത്രി കി​ത​ക്കു​ക​യാ​ണ്, ചു​റ്റു​വ​ട്ട​ത്തി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കൊ​പ്പം എ​ത്താ​നാ​കാ​തെ.

നൂ​റി​ലൊ​തു​ക്കും ടോ​ക്ക​ൺ

തി​മി​ര ശ​സ്ത്ര​ക്രി​യ​ക്ക്​ പേ​രു​കേ​ട്ട​താ​യി​രു​ന്നു ജി​ല്ല ആ​ശു​പ​​ത്രി. 2022വ​രെ മാ​ത്രം 30,000ത്തി​ലേ​റെ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി. എ​ന്നാ​ൽ ഇ​ന്ന്​ നേ​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​സ്ഥ അ​ത്യ​ന്തം ശോ​ച്യ​മാ​ണ്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന്​ രോ​ഗി​ക​ൾ വ​ന്നി​രു​ന്ന നേ​ത്ര​വി​ഭാ​ഗ​ത്തി​ൽ ഇ​പ്പോ​ൾ 100 രോ​ഗി​ക​ൾ​ക്കേ ചി​കി​ത്സ​യു​ള്ളൂ. ബു​ധ​നാ​ഴ്ച​ക​ളി​ൽ ഒ​ഴി​കെ​യാ​ണ്​ ഒ.​പി​യു​ടെ പ്ര​വ​ർ​ത്ത​നം.

എ​ന്നാ​ൽ ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​പ്ര​ഖ്യാ​പി​ത അ​വ​ധി​യാ​ണ്. ആ​വ​ശ്യ​ത്തി​ന്​ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​താ​ണ്​ ഒ.​പി മു​ട​ങ്ങാ​ൻ കാ​ര​ണം. സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളാ​ണ്​ ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. ര​ണ്ട്​ ക​ൺ​സ​ൾ​ട്ട​ന്‍റ്​ ത​സ്തി​ക​യും ഒ​രു സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്​ ത​സ്തി​ക​യു​മാ​ണ്​ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്​ സ്ഥ​ലം മാ​റി​പ്പോ​യ ശേ​ഷം ഇ​തു​വ​രെ പ​ക​രം ആ​ളെ നി​യോ​ഗി​ച്ചി​ട്ടി​ല്ല. സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്​ ത​സ്തി​ക​യി​ൽ ആ​ളെ​ക്കി​ട്ടാ​ത്ത​താ​ണ്​ കാ​ര​ണം. അ​ഥ​വാ വ​ന്നാ​ൽ​ത​ന്നെ ലീ​വെ​ടു​ത്തു മ​ട​ങ്ങും.

യ​ഥാ​ർ​ഥ​ത്തി​ൽ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്​ പോ​ലെ ഉ​യ​ർ​ന്ന ത​സ്തി​ക ഇ​വി​ടെ ആ​വ​ശ്യ​മി​ല്ല. ക​ൺ​സ​ൾ​ട്ട​ന്‍റാ​ണ്​ വേ​ണ്ട​ത്. അ​താ​കു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ന്​ ഡോ​ക്ട​ർ​മാ​രെ കി​ട്ടും. എ​ന്നാ​ൽ, ത​സ്തി​ക മാ​റ്റാ​തെ നി​വൃ​ത്തി​യി​ല്ല. ഉ​ള്ള ഒ​രാ​ൾ​ക്ക്​ ഇ​തു​മൂ​ലം അ​മി​ത ജോ​ലി ഭാ​ര​വു​മാ​ണ്. ഒ​രു ഡോ​ക്ട​ർ​ക്ക്​ നോ​ക്കാ​നാ​കാ​ത്ത ത​ര​ത്തി​ൽ തി​ര​ക്കു​ള്ള​താ​ണ്​ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​വി​ഭാ​ഗം. ഇ​തി​നൊ​പ്പം വി.​വി.​ഐ.​പി ഡ്യൂ​ട്ടി​യും മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും കൂ​ടി​യാ​യാ​ൽ രോ​ഗി​ക​ൾ​ക്ക്​ സ്വ​കാ​ര്യ ആ​ശു​പ​​ത്രി​ക​ൾ ത​ന്നെ ശ​ര​ണം. ഒ​ഴി​വു​ക​ൾ നി​ക​ത്താ​തെ ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ ശ​നി​ദ​ശ മാ​റി​ല്ല.

വെ​റു​തെ​യൊ​രു ന്യൂ​റോ വി​ഭാ​ഗം

കോ​ടി​ക​ൾ വി​ല​വ​രു​ന്ന ​മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ വാ​ങ്ങി​യി​ട്ടി​രി​ക്കു​ന്ന​ത്. ന്യൂ​റോ വി​ഭാ​ഗം തു​ട​ങ്ങി​യ​പ്പോ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു ഡോ​ക്​​ട​റെ നി​യ​മി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം കാ​സ​ർ​കോ​ട്ടേ​ക്ക്​ സ്ഥ​ലം മാ​റി​പ്പോ​യി​ട്ട്​ ര​ണ്ടു​വ​ർ​ഷ​മാ​യി. ​പ​ക​രം പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ക്കു​ക​യോ താ​ൽ​ക്കാ​ലി​ക​മാ​യി ഡോ​ക്​​ട​റെ നി​യ​മി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ന്യൂ​റോ സ​ർ​ജ​ൻ ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത്​ മാ​സം 4000ത്തി​ല​ധി​കം രോ​ഗി​ക​ൾ എ​ത്തി​യി​രു​ന്നു. അ​വ​ർ​ക്കാ​യി ഇ.​ഇ.​ജി മെ​ഷീ​ൻ അ​ട​ക്കം ഒ​രു​ക്കു​ക​യും ചെ​യ്ത​താ​ണ്. കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത്​ ന്യൂ​റോ വി​ഭാ​ഗ​ത്തി​ന്​ ഏ​റെ ​പ്ര​സ​ക്തി​യു​ണ്ടെ​ന്ന്​ സ്വ​കാ​ര്യ ആ​ശു​പ​​ത്രി​ക​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ മേ​ഖ​ല ഉ​റ​ങ്ങു​ക​യാ​ണ്.

ഡോ​ക്ട​റി​ല്ലാ​തെ കാ​ഷ്വ​ൽ​റ്റി

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളെ​ത്തു​ന്ന​ത്​ ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്. ഒ​രു മ​ണി​ക്ക്​ ഡോ​​ക​ട​ർ​മാ​രെ​ല്ലാം പോ​കും. പി​ന്നീ​ട്​ വ​രു​ന്ന എ​ല്ലാ രോ​ഗി​ക​ളെ​യും നോ​ക്കേ​ണ്ട​ത്​ കാ​ഷ്വ​ൽ​റ്റി​യി​ലാ​ണ്. ഉ​ച്ച​ക്കു​ശേ​ഷം ഒ​രു ഡോ​ക്ട​ർ മാ​​ത്ര​മാ​ണ്​ കാ​ഷ്വ​ൽ​റ്റി​യി​ലു​ണ്ടാ​വു​ക. പ​നി, അ​ടി​പി​ടി, അ​പ​ക​ടം തു​ട​ങ്ങി പ​ല​വി​ധ കേ​സു​ക​ളാ​ണ്​ ഒ​രേ​സ​മ​യം ആ​ശു​പ​ത്രി​യി​ലെ​ത്തു​ക. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും കാ​ഷ്വ​ൽ​റ്റി​യി​ലും വ​ലി​യ തി​ര​ക്കാ​ണ്. ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടാം​ഷി​ഫ്​​റ്റ്​ ​വെ​ച്ചാ​ൽ ഈ ​പ്ര​ശ്​​നം ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​നാ​കും.

ഡ​യാ​ലി​സി​സു​കാ​ർ വെ​യ്​​റ്റി​ങ്​ ലി​സ്റ്റി​ലാ​ണ്​

പ​ത്ത്​ യൂ​നി​റ്റ്​ ഡ​യാ​ലി​സി​സ്​ മെ​ഷീ​നു​ക​ളാ​ണ്​ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ര​ണ്ടു യൂ​നി​റ്റ്​ റി​സ​ർ​വാ​യി വെ​ക്കും.​ ബാ​ക്കി എ​ട്ടു യൂ​നി​റ്റാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം 16 പേ​ർ​ക്ക്​ ഡ​യാ​ലി​സി​സ് ചെ​യ്യാ​നാ​കും. എ​ന്നാ​ല​പ്പോ​ഴും അ​മ്പ​തോ​ളം പേ​ർ വെ​യ്​​റ്റി​ങ്​ ലി​സ്റ്റി​ലാ​യി​രി​ക്കും. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ ഡ​യാ​ലി​സി​സ്​ ചെ​യ്യു​ന്ന​യാ​ൾ​ക്ക്​ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ആ​ഴ്ച​യി​ൽ 5000 രൂ​പ ചെ​ല​വാ​ക്ക​ണം. മാ​സം 20,000 രൂ​പ. സാ​ധാ​ര​ണ​ക്കാ​ര​നെ സം​ബ​ന്ധി​ച്ച്​ ഇ​ത്​ ചെ​റി​യ തു​ക​യ​ല്ല. ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വി​റ്റു​പെ​റു​ക്കി ചി​കി​ത്സ ന​ട​ത്തി​യാ​ലും എ​​ത്ര​നാ​ൾ. ആ ​സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​ഭ​യ​മാ​ണ്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി. 25 യൂ​നി​റ്റെ​ങ്കി​ലും ഇ​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് ചി​കി​ത്സ വെ​റും തൊ​ലി​പ്പു​റ​ത്ത്​ മാ​ത്ര​മാ​കും.

തു​ട​രും..........

നാ​ളെ: ജി​ല്ലാ​ശു​പ​ത്രി​ക്ക്​ നാ​ഥ​നി​ല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam News
News Summary - The golden age is in memories
Next Story